Top

പേരാമ്പ്രയില്‍ എസ്‌കെ സജീഷ്, തിരുവമ്പാടിയില്‍ ഗിരീഷ് ജോണ്‍; സതീദേവിയെ അടക്കം പരിഗണിക്കാന്‍ സിപിഐഎം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ ട്രന്‍ഡ് ആവര്‍ത്തിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും യുവ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ആലോചനയിലാണ് സിപിഐഎം. ഇതിന്റെ ഭാഗമായി പല മണ്ഡലങ്ങളിലും ഡിവൈഎഫ്‌ഐ നേതാക്കളെ പരിഗണിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലും പുതുമുഖങ്ങളെ ഇറക്കാനാണ് ജില്ലാ നേതൃത്വം ആലോചിക്കുന്നത്. പേരാമ്പ്രയില്‍ സിറ്റിങ് എംഎല്‍എ ടിപി രാമകൃഷ്ണന്‍ മാറി നിന്നാല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്‌കെ സജീവിനെ ഇറക്കിയേക്കുമെന്നാണ് സൂചന. കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്താവും പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അഭിജിത്തും സജീഷും എത്തിയാല്‍ പേരാമ്പ്രയില്‍ യുവാക്കളുടെ പോരാട്ടം പ്രതീക്ഷിക്കാം. ലീഗും […]

20 Jan 2021 9:58 PM GMT

പേരാമ്പ്രയില്‍ എസ്‌കെ സജീഷ്, തിരുവമ്പാടിയില്‍ ഗിരീഷ് ജോണ്‍; സതീദേവിയെ അടക്കം പരിഗണിക്കാന്‍ സിപിഐഎം
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ ട്രന്‍ഡ് ആവര്‍ത്തിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും യുവ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ആലോചനയിലാണ് സിപിഐഎം. ഇതിന്റെ ഭാഗമായി പല മണ്ഡലങ്ങളിലും ഡിവൈഎഫ്‌ഐ നേതാക്കളെ പരിഗണിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലും പുതുമുഖങ്ങളെ ഇറക്കാനാണ് ജില്ലാ നേതൃത്വം ആലോചിക്കുന്നത്.

പേരാമ്പ്രയില്‍ സിറ്റിങ് എംഎല്‍എ ടിപി രാമകൃഷ്ണന്‍ മാറി നിന്നാല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്‌കെ സജീവിനെ ഇറക്കിയേക്കുമെന്നാണ് സൂചന. കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്താവും പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അഭിജിത്തും സജീഷും എത്തിയാല്‍ പേരാമ്പ്രയില്‍ യുവാക്കളുടെ പോരാട്ടം പ്രതീക്ഷിക്കാം. ലീഗും പേരാമ്പ്രയില്‍ കണ്ണുവെക്കുന്നുണ്ട്.

കോഴിക്കോട് നോര്‍ത്തില്‍ സിറ്റിങ് എംഎല്‍എ എ പ്രദീപ്കുമാറിനെ മാറ്റി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സതീദേവിയെ ഇറക്കാനാണ് ആലോചന.

തിരുവമ്പാടിയിലും സമാന സാഹചര്യമാണുള്ളത്. സിറ്റിങ് എംഎല്‍എ ജോര്‍ജ്ജ് എം തോമസ് ഇത്തവണ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ തിരുവമ്പാടി നല്‍കണമെന്ന് വാദവുമായി കേരള കോണ്‍ഗ്രസ് എം മുന്നോട്ടുവരുന്നുണ്ട്. മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കുന്നില്ലെങ്കില്‍ സിപിഐഎം താമരശ്ശേരി ഏരിയ കമ്മറ്റി അംഗം ഗിരീഷ് ജോണിനെയാവും പരിഗണിക്കുക. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി വസീഫ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.

കൊയിലാണ്ടിയിലും സമാന അവസ്ഥയാണ്. കെ ദാസിനെ ഇത്തവണ മത്സരിപ്പിക്കുന്നില്ലെങ്കില്‍ പുതുമുഖത്തെയാവും ഇവിടെ പരീക്ഷിക്കുക.

Next Story