
യുഎഇയില്‍ ആറു വയസ്സുകാരന്‍ വീടിന് സമീപത്തുള്ള മാലിന്യ കുഴിയില്‍ വീണ് മരിച്ചു. റാസ് അല്‍ ഖയ്മയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് റാഷിദ് ഹമദ് എന്ന ആറു വയസ്സുകാരനെ കാണാതായത്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാലിന്യ കുഴലിന് സമീപം രണ്ട് തവണ പരിശോധന നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് റാസ് അല്‍ ഖയ്മ പൊലീസിന്റെ കേന്ദ്ര വിഭാഗം എത്തിയതിന് പിന്നാലെയാണ് കുട്ടിയെ മാലിന്യ കുഴിയില്‍ നിന്നും കണ്ടെത്തിയത്.
ഒരു മണിക്കൂര്‍ നീണ്ട തിരച്ചില്‍ നടത്തി തിരിച്ചെത്തിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ നീളം കൂടിയ വടി ഉപയോഗിച്ച് കുട്ടിയെ കുഴിയില്‍ നിന്നും കണ്ടെത്തിയത്. മാതാപിതാക്കളിടെ ഏക മകനായിരുന്ന റാഷിദിന്റെ വിയോഗം കുടുംബത്തിനും ബന്ധുക്കള്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
- TAGS:
- UAE
Next Story