Top

പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി തൃണമൂല്‍ എംപിമാര്‍; ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധം

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍. ഇന്ന് ആരംഭിച്ച പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സൈക്കിള്‍ ചവിട്ടിയാണ്‌ ആറ് തൃണമൂല്‍ എംപിമാരും എത്തിയത്. എംപിമാരായ ഡെറിക് ഒബ്രിയാന്‍, കല്ല്യാണ്‍ ബന്ധോപാധ്യായ, അര്‍പിത ഘോഷ്. നദീമുല്‍ ഹഖ്, ശന്തനു സെന്‍, അബിര്‍ രഞ്ജന്‍ ബിശ്വാസ് എന്നിവരാണ് പാര്‍ലമെന്റിലേക്ക്‌ സൈക്കിള്‍ യാത്രനടത്തിയത്. ഇന്ധന വിലവര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന പ്ലക്കാഡുകള്‍ ഉയര്‍ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു തൃണമൂലിന്റെ പ്രതിഷേധം. ഇന്ന് ആരംഭിച്ച പാര്‍ലമെന്റ് […]

19 July 2021 5:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി തൃണമൂല്‍ എംപിമാര്‍; ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധം
X

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍. ഇന്ന് ആരംഭിച്ച പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സൈക്കിള്‍ ചവിട്ടിയാണ്‌ ആറ് തൃണമൂല്‍ എംപിമാരും എത്തിയത്.

എംപിമാരായ ഡെറിക് ഒബ്രിയാന്‍, കല്ല്യാണ്‍ ബന്ധോപാധ്യായ, അര്‍പിത ഘോഷ്. നദീമുല്‍ ഹഖ്, ശന്തനു സെന്‍, അബിര്‍ രഞ്ജന്‍ ബിശ്വാസ് എന്നിവരാണ് പാര്‍ലമെന്റിലേക്ക്‌ സൈക്കിള്‍ യാത്രനടത്തിയത്. ഇന്ധന വിലവര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന പ്ലക്കാഡുകള്‍ ഉയര്‍ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു തൃണമൂലിന്റെ പ്രതിഷേധം.

ഇന്ന് ആരംഭിച്ച പാര്‍ലമെന്റ് വര്‍ശകാല സമ്മേളനത്തില്‍ ഇന്ധന വിലക്കയറ്റം തന്നെയാണ് പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രധാന ആയുധമാക്കുന്നത്. വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകമായി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിഷേധം പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും.

അതേസമയം പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ടുമണിവരെ നിര്‍ത്തിവെച്ചു. പുതിയതായി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. പ്രധാനമന്ത്രിയ്ക്ക് പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ ബഹളത്തെ തുടര്‍ന്ന് സാധിച്ചില്ല. പ്ലകാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം പിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പ്രകോപിതരായി കടുത്ത രീതിയില്‍ തന്നെ കോണ്‍ഗ്രസിനേയും പ്രതിപക്ഷ കക്ഷികളേയും വിമര്‍ശിച്ചു.

ALSO READ: ‘ഇനി വൈകരുത്, ഉടനടി ജാമ്യം നല്‍കണം’; ബിജെപിയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പൊതുപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി

Next Story