Top

ഒരു കുടുംബം ഒരേ ചിഹ്നം; ഫുട്‌ബോളിന് വോട്ട് ചോദിച്ച് പച്ചീരീ വീട്ടിലെ ആറ് സ്ഥാനാര്‍ഥികള്‍ നഗരസഭയില്‍ കിക്കോഫിന്‌

വ്യത്യസ്തതയാര്‍ന്ന തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വങ്ങളിലേക്ക് പേര് ചേര്‍ത്ത് പെരിന്തല്‍മണ്ണയിലെ പച്ചീരീ കുടുംബം. ഒരേ കുടുംബത്തിലെ ആറുപേര്‍ സ്ഥാനാര്‍ഥികളാകുന്നു എന്നതിനൊപ്പം ആറുപേരുടേയും ചിഹ്നം ഫുട്‌ബോളാണ് എന്നതാണ് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പ്രത്യേകത

1 Dec 2020 9:10 AM GMT

ഒരു കുടുംബം ഒരേ ചിഹ്നം; ഫുട്‌ബോളിന് വോട്ട് ചോദിച്ച് പച്ചീരീ വീട്ടിലെ ആറ് സ്ഥാനാര്‍ഥികള്‍ നഗരസഭയില്‍ കിക്കോഫിന്‌
X

വ്യത്യസ്തതയാര്‍ന്ന തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വങ്ങളിലേക്ക് പേര് ചേര്‍ത്ത് പെരിന്തല്‍മണ്ണയിലെ പച്ചീരീ കുടുംബം. ഒരു കുടുംബത്തിലെ ആറുപേര്‍ സ്ഥാനാര്‍ഥികളാകുന്നു എന്നതിനൊപ്പം ആറുപേരുടേയും ചിഹ്നം ഫുട്‌ബോളാണ് എന്നതാണ് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പ്രത്യേകത.

പെരിന്തൽമണ്ണയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ കാദർ ആൻറ് മുഹമ്മദലി ഫുട്‌ബോള്‍ ക്ലബ്ബിൻ്റെ പ്രധാന അമരക്കാരനും കഴിഞ്ഞ മൂന്ന് തവണ പെരിന്തൽമണ്ണ മുനീസിപ്പൽ കൗൺസിലറും പ്രതിപക്ഷനേതാവുമായ പച്ചീരീ ഫാറൂഖാണ് കുടുംബത്തിലെ പ്രമുഖ സ്ഥാനാര്‍ഥി. 15-ാം വാർഡിലാണ് ഫാറൂഖ് ജനവിധി തേടുന്നത്‌.

ഇദ്ദേഹത്തിന് പുറമെ, ഭാര്യ സുരയ്യ ഫാറൂഖ് , സഹോദരൻ പച്ചിരി സുബൈർ, ഭാര്യ നിഷ സുബൈർ, പിതൃസഹോദരൻ്റെ മകൻ്റെ ഭാര്യ ഹുസൈന നാസർ, ജേഷ്ഠ മരുമകൾ പിപി ജസീന എന്നിവരാണ് പരിന്തൽമണ്ണ നഗരസഭയിൽ കിക്കോഫീനായി തയ്യാറായി നിൽക്കുന്നവർ. ഇതിൽ ഫാറൂഖിൻ്റ ഭാര്യ സുരയ്യ മുമ്പ് രണ്ട് തവണ കൗൺസിലറായിട്ടുണ്ട്‌.

ഈ പച്ചീരീ ഫുട്‌ബോൾ ടീമിലെ മൂന്ന് പേർ യുഡിഎഫ്‌ സ്വതന്ത്രരും മറ്റ് മൂന്ന് പേർ സർവ്വ സ്വതന്ത്രരുമായാണ് മാച്ചിനിറങ്ങുന്നത്.

Next Story