നടിയ്ക്ക് വൈ കാറ്റഗറി സുരക്ഷ, ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒന്നുമില്ല: മോദി സര്‍ക്കാരിനെതിരെ ശിവസേന
ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രതികരിച്ച് ശിവസനേ. ഒരു നടിക്ക് വൈ കാറ്റഗറി സുരക്ഷ വരെ ലഭിക്കുമ്പോള്‍ ഹാത്രസ് യുവതിയുടെ കുടുംബം ദൈവത്തിന്റെ കരുണയില്‍ മാത്രമാണ് കഴിയുന്നതെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു. ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സാമ്‌നയുടെ പ്രതികരണം. ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം സ്വന്തമായി തീര്‍ത്ത പ്രതിരോധത്തില്‍ കഴിയുമ്പോള്‍ മുംബൈയില്‍ ഒരു നടിക്ക് വൈ കാറ്റഗറി സുരക്ഷയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ […]

ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രതികരിച്ച് ശിവസനേ. ഒരു നടിക്ക് വൈ കാറ്റഗറി സുരക്ഷ വരെ ലഭിക്കുമ്പോള്‍ ഹാത്രസ് യുവതിയുടെ കുടുംബം ദൈവത്തിന്റെ കരുണയില്‍ മാത്രമാണ് കഴിയുന്നതെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു. ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സാമ്‌നയുടെ പ്രതികരണം.
ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം സ്വന്തമായി തീര്‍ത്ത പ്രതിരോധത്തില്‍ കഴിയുമ്പോള്‍ മുംബൈയില്‍ ഒരു നടിക്ക് വൈ കാറ്റഗറി സുരക്ഷയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ അവഗണിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലേയെന്നും സാമ്ന ചോദിക്കുന്നു.
പെണ്‍കുട്ടിയുടെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. പെട്ടെന്ന് കേസ് സിബിഐക്ക് കൈമാറിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ചില കാര്യങ്ങളെ മറയ്ക്കാന്‍ വേണ്ടിയാണിതെന്നും സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.
ഈ ബലാത്സംഗ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിലൂടെ യുപി സര്‍ക്കാരിനു കഴിഞ്ഞു. കൂടാതെ ഹാത്രാസ് കുടുംബത്തെ സന്ദര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളടക്കമുളളവര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെക്കുറിച്ചും സാമ്‌ന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.