Top

മടിശ്ശീലയില്‍ കനമില്ലാത്ത നിഷ്‌ക്കളങ്കനായ സഖാവിനെ വഞ്ചിച്ച ഐഎഎസ് ഉദ്ദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു, എന്നിട്ടും പുരോഗമന സഖാക്കളെ നിങ്ങള്‍ക്ക് സന്തോഷമില്ലെ?; പരിഹസിച്ച് വിടി ബല്‍റാം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് ശേഷം സര്‍ക്കാരിലനെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ.

28 Oct 2020 9:28 PM GMT

മടിശ്ശീലയില്‍ കനമില്ലാത്ത നിഷ്‌ക്കളങ്കനായ സഖാവിനെ വഞ്ചിച്ച ഐഎഎസ് ഉദ്ദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു, എന്നിട്ടും പുരോഗമന സഖാക്കളെ നിങ്ങള്‍ക്ക് സന്തോഷമില്ലെ?; പരിഹസിച്ച് വിടി ബല്‍റാം
X

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് ശേഷം സര്‍ക്കാരിലനെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. അഴിമതി വിരുദ്ധ സര്‍ക്കാരിനെയും മടിശ്ശീലയില്‍ കനമില്ലാത്ത നിഷ് കളങ്കനായ സഖാവിനെയും വഞ്ചിച്ച കുലം കുത്തിയായ ഐഎഎസ് ഉദ്ദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. എന്നിട്ടും ഇവിടുത്തെ പുരോഗമന സഖാക്കള്‍ക്ക് സന്തോഷമില്ലെയെന്നായരുന്നു വിടി ബല്‍റാം പരിഹസിച്ചത്.

വി ടി ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്‌ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?

Next Story