‘ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’; മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് വിടി ബല്‍റാം
വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി ബല്‍റാം പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വിടി ബല്‍റാമിന്റെ പ്രതികരണം. നിയമസഭാ കൈയ്യാങ്കളിക്കേസ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം ‘നിയമസഭയിലെ വസ്തുവകകള്‍ പൊതുമുതലല്ല, അത് തല്ലിത്തകര്‍ത്തതില്‍ […]
28 July 2021 1:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി ബല്‍റാം പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വിടി ബല്‍റാമിന്റെ പ്രതികരണം.
നിയമസഭാ കൈയ്യാങ്കളിക്കേസ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം
‘നിയമസഭയിലെ വസ്തുവകകള്‍ പൊതുമുതലല്ല, അത് തല്ലിത്തകര്‍ത്തതില്‍ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയില്‍ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍.ഇത്തരമൊരു ക്രിമിനല്‍ കേസില്‍ വിചാരണ നേരിടാന്‍ പോവുന്ന ഒരാള്‍ ഇന്ന് പ്ലസ് ടു റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാര്‍ത്ഥികളോടുള്ള ഒരു വലിയ അവഹേളനമാണ്. അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കില്‍ വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണം.’ വിടി ബല്‍റാം പറഞ്ഞു.
അതേസമയം കേസില്‍ വിചാരണക്കോടതിക്ക് മുന്നില്‍ നിരപരാധിത്വം തെളിയിക്കുമെന്നാണ് വി ശിവന്‍കുട്ടി വിധിക്ക് പിന്നാലെ പ്രതികരിച്ചത്. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹരജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
‘മന്ത്രിസ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികതയല്ല’; ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം
കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറ് ഇടത് നേതാക്കളാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കൈയ്യാങ്കളിക്കേസിലെ പ്രധാന ആരോപണം. വി. ശിവന്‍കുട്ടി, കെ. അജിത്, സി. കെ. സദാശിവന്‍, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ഇപി ജയരാജന്‍ കെടി ജലീല്‍ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
- TAGS:
- V Sivankutty
- VT Balram