Top

ശിവകാര്‍ത്തികേയന്റെ ‘ഡോക്ടര്‍’ അടുത്ത വര്‍ഷം റിലീസ് ചെയ്യും; പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ‘ഡോക്ടര്‍’ 2021 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യും. ദിപാവലി ദിനത്തില്‍ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. താരം തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

14 Nov 2020 7:58 AM GMT
ഫിൽമി റിപ്പോർട്ടർ

ശിവകാര്‍ത്തികേയന്റെ ‘ഡോക്ടര്‍’ അടുത്ത വര്‍ഷം റിലീസ് ചെയ്യും; പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്
X

ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ‘ഡോക്ടര്‍’ 2021 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യും. ദിപാവലി ദിനത്തില്‍ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. താരം തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ചാണ് താരം ട്വിറ്ററില്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ ശിവകാര്‍ത്തികേയന് പുറമെ പ്രിയങ്ക അരുള്‍ മോഹന്‍, അര്‍ച്ചന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. 2020ല്‍ പുറത്തിറങ്ങാനിരുന്ന ‘ഡോക്ടര്‍’ കൊവിഡ് വ്യാപനം മൂലം ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്‍റെ സംവിധാനം. നെല്‍സണ്‍ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണന്‍.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരിയിലാണ് ‘ഡോക്ടറിന്റെ’ ഫസ്റ്റ് ലുക് പോസ്റ്റര്‍ ആദ്യമായി പുറത്തുവിട്ടത്. 2019 ഡിസംബറിലായിരുന്നു ‘ഡോക്ടര്‍’ ചിത്രീകരണം ആരംഭിച്ചത്. തമിഴ്‌നാട്ടില്‍ നടക്കുന്ന അവയവ മാഫിയയെ കുറിച്ചാണ് ചിത്രം. രവികുമാര്‍ സംവിധാനം ചെയ്ത ‘അയലാന്‍’ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രവും അണിയറയിലാണ്. രാകുല്‍ പ്രീത് സിങാണ് ചിത്രത്തിലെ നായിക.

Next Story