Top

ശിവഗിരിയില്‍ ദിവസം 100പേര്‍ക്ക് ഓണ്‍ലൈനിലൂടെ ദര്‍ശനാനുമതി

ഓണ്‍ലൈനിലൂടെ ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനാനുമതി നല്‍കുന്നു. ശിവഗിരി മഠത്തിലെത്തി ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ക്ക് അതിനായി ഇനി ഓണ്‍ലൈനിലൂടെ ബന്ധപ്പെടാം. മുന്‍ഗണന പ്രകാരം 100പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനാനുമതി ലഭിക്കുക.

9 Oct 2020 11:26 PM GMT
വയ്യേറ്റ് ബി പ്രദീപ് 

ശിവഗിരിയില്‍ ദിവസം 100പേര്‍ക്ക് ഓണ്‍ലൈനിലൂടെ ദര്‍ശനാനുമതി
X

ഓണ്‍ലൈനിലൂടെ ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനാനുമതി നല്‍കുന്നു. ശിവഗിരി മഠത്തിലെത്തി ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ക്ക് അതിനായി ഇനി ഓണ്‍ലൈനിലൂടെ ബന്ധപ്പെടാം. മുന്‍ഗണന പ്രകാരം 100പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനാനുമതി ലഭിക്കുക.

അവര്‍ക്ക് പ്രത്യേകം അടയാളപ്പെടുത്തിയ വഴിയിലൂടെ നീങ്ങി ശാരദാ മഠത്തിലും, മഹാസമാധിയിലും പ്രാര്‍ത്ഥന നടത്തി മടങ്ങാം. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ദര്‍ശനം നടത്തേണ്ടത്. മഠം ബുക്ക് സ്റ്റാളിന് സമീപമുള്ള കൗണ്ടറില്‍ നിന്നും കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ ശ്രദ്ധിക്കണം.

മഹാ ഗുരുപൂജ, ഗുരുപൂജ, ശാരദാ പൂജ, പുഷ്പാഞ്ജലി മറ്റു പൂജാകര്‍മ്മങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. മണിയോര്‍ഡര്‍ അയച്ചും, നേരിട്ട് ബാങ്കില്‍ പണമടച്ചും പൂജകളില്‍ പങ്കാളികളാവാമെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അറിയിച്ചു.

Next Story