Top

തവസിയ്ക്ക് സാമ്പത്തിക സഹായം നൽകി നടൻ വിജയ് സേതുപതിയും ശിവ കാർത്തികേയനും

നടന്മാരായ ശിവ കാർത്തികേയനും, വിജയ് സേതുപതിയും ക്യാൻസർ ബാധിതനായ തവസിയ്ക്ക് സാമ്പത്തിക സഹായം നൽകിയതായി റിപ്പോർട്ട്. ക്യാൻസർ ചികിത്സയ്ക്കായി സിനിമ രംഗത്തുള്ളവരോടും സർക്കാരിനോടും സാമ്പത്തിക സഹായം തവസി അഭ്യർഥിച്ചിരുന്നു. കുടലിൽ ക്യാൻസർ ബാധിച്ച തവസിയ്ക്ക് ഫാൻ ക്ലബ് മുഖേനെ 25,000 രൂപയാണ് നടൻ ശിവകാർത്തികേയൻ നൽകിയത്. സുഹൃത്തായ സൗന്ദർ രാജ് മുഖേനെ ഒരു ലക്ഷം രൂപയാണ് നടൻ വിജയ് സേതുപതി തവസിയ്ക്ക് നൽകിയത്. നടൻ സൂരിയും തവസിയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. തവസിയുടെ ദുരിത വാർത്ത പുറത്തു […]

17 Nov 2020 6:03 AM GMT
ഫിൽമി റിപ്പോർട്ടർ

തവസിയ്ക്ക് സാമ്പത്തിക സഹായം നൽകി നടൻ വിജയ് സേതുപതിയും ശിവ കാർത്തികേയനും
X

നടന്മാരായ ശിവ കാർത്തികേയനും, വിജയ് സേതുപതിയും ക്യാൻസർ ബാധിതനായ തവസിയ്ക്ക് സാമ്പത്തിക സഹായം നൽകിയതായി റിപ്പോർട്ട്. ക്യാൻസർ ചികിത്സയ്ക്കായി സിനിമ രംഗത്തുള്ളവരോടും സർക്കാരിനോടും സാമ്പത്തിക സഹായം തവസി അഭ്യർഥിച്ചിരുന്നു. കുടലിൽ ക്യാൻസർ ബാധിച്ച തവസിയ്ക്ക് ഫാൻ ക്ലബ് മുഖേനെ 25,000 രൂപയാണ് നടൻ ശിവകാർത്തികേയൻ നൽകിയത്. സുഹൃത്തായ സൗന്ദർ രാജ് മുഖേനെ ഒരു ലക്ഷം രൂപയാണ് നടൻ വിജയ് സേതുപതി തവസിയ്ക്ക് നൽകിയത്. നടൻ സൂരിയും തവസിയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു.

തവസിയുടെ ദുരിത വാർത്ത പുറത്തു വന്ന ഉടൻ തന്നെ എംഎൽഎ ഡോക്ടർ ശരവണൻ അദ്ദേഹത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്തു. കുടലിൽ ക്യാൻസർ ബാധിച്ചതിനാൽ ആഹാരം കഴിക്കുവാനുള്ള ബുദ്ധിമുട്ടു കാരണം ആരോഗ്യം ക്ഷയിച്ച്‌ ദുരിതാവസ്ഥയിലാണ് ഇപ്പോൾ തവസി. ഇപ്പോൾ ജ്യൂസ് മാത്രമാണ് അദ്ദേഹത്തിന് കുടിക്കുവാൻ സാധിക്കുന്നത്. സുന്ദരപാണ്ഡ്യൻ, വരുത്തപ്പെടാത്ത വലിബർ സംഗം, രജനി മുരുഗൻ തുടങ്ങിയ സിനിമകളിൽ തവസി അഭിനയിച്ചിട്ടുണ്ട്.

സാമ്പത്തിക സഹായത്തിനായി സർക്കാരിനോടും തമിഴ് സിനിമാ രംഗത്തുള്ളവരോടും അഭ്യർത്ഥിക്കുന്ന തവസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചില ടെലിവിഷൻ മാധ്യമങ്ങൾ അദ്ദേഹവുമായി അഭിമുഖവും നടത്തിയിരുന്നു. ക്യാൻസർ മൂലം അദ്ദേഹത്തിന്റെ ശരീര ഭാരം വലിയ തോതിൽ കുറഞ്ഞിരുന്നു. ഒരു പിടി മികച്ച സിനിമകളിൽ താൻ അഭിനയിച്ചിരുന്നുവെന്നും ഇത്തരമൊരു അസുഖം തനിക്കു വരുമെന്ന് തീരെ പ്രതീക്ഷിരുന്നില്ലെന്നും തവസി വീഡിയോയിൽ പറഞ്ഞു.

Next Story