Top

പെഗസസില്‍ സുപ്രീംകോടതി മേല്‌നോട്ടത്തില്‍ അന്വേഷണം വേണമെന്ന് മമതാ ബാനര്‍ജി; ‘അടിയന്തരാവസ്ഥയേക്കാള്‍ ഗുരുതര അവസ്ഥ’

പെഗസസില്‍ സുപ്രീംകോടതി മേല്‌നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുപ്രീംകോടതിയില്‍ വിശ്വാസമുണ്ടെന്നും പെഗസസില്‍ പരമോന്നത കോടതിയുടെ മേല്‌നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മമത ആവശ്യപ്പെട്ടു. രാജ്യം അടിയന്തരാവസ്ഥയേക്കാള്‍ ഗുരുതരമായ അവസ്ഥയിലാണെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ മമത ആഞ്ഞടിച്ചു. ”പെഗസസ് ലോഡ് ചെയ്യപ്പെട്ട വൈറസാണ്. ആര്‍ക്കും തന്നെ ഇവിടെ സ്വാതന്ത്രമില്ല. സുരക്ഷ തന്നെ രാജ്യത്ത് അപകടത്തിലാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു. അഭിഷേക് ബാനര്‍ജിയുടേയും പ്രശാന്ത് കിഷോറിന്റേയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. […]

28 July 2021 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗസസില്‍ സുപ്രീംകോടതി മേല്‌നോട്ടത്തില്‍ അന്വേഷണം വേണമെന്ന് മമതാ ബാനര്‍ജി; ‘അടിയന്തരാവസ്ഥയേക്കാള്‍ ഗുരുതര അവസ്ഥ’
X

പെഗസസില്‍ സുപ്രീംകോടതി മേല്‌നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുപ്രീംകോടതിയില്‍ വിശ്വാസമുണ്ടെന്നും പെഗസസില്‍ പരമോന്നത കോടതിയുടെ മേല്‌നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മമത ആവശ്യപ്പെട്ടു. രാജ്യം അടിയന്തരാവസ്ഥയേക്കാള്‍ ഗുരുതരമായ അവസ്ഥയിലാണെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ മമത ആഞ്ഞടിച്ചു.

”പെഗസസ് ലോഡ് ചെയ്യപ്പെട്ട വൈറസാണ്. ആര്‍ക്കും തന്നെ ഇവിടെ സ്വാതന്ത്രമില്ല. സുരക്ഷ തന്നെ രാജ്യത്ത് അപകടത്തിലാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു. അഭിഷേക് ബാനര്‍ജിയുടേയും പ്രശാന്ത് കിഷോറിന്റേയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരാളുടെ ഫോണ്‍ ചോര്‍ത്തിയെന്നാല്‍ നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതുപോലെയാണത്”, ബംഗാള്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പെഗസസ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ചോര്‍ത്തപ്പെടുന്നത് സുരക്ഷയും ജീവതവും വസ്തുവകകളും ഉള്‍പ്പെട്ട വലിയ ശ്രൃഖലയാണെന്നും മമത അഭിപ്രായപ്പെട്ടു.

ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. അടുത്ത് തന്നെ ചില സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് പോകും. പ്രതിപക്ഷം തുടര്‍ച്ചയായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ യോജിച്ച് നീങ്ങാന്‍ കഴിയുമെന്നും മമത സൂചിപ്പിച്ചു. സോണിയ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍. ലാലു പ്രസാദ് യാദവ് എന്നീ പ്രതിപക്ഷ നിരയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച യെ കുറിച്ചും മമത സൂചിപ്പിച്ചു. ഇത്തരം കൂടിക്കാഴ്ച്ചകള്‍ പ്രതിപക്ഷത്തിന് യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വേദിയുണ്ടാക്കുമെന്ന് മമത പ്രതീക്ഷ പ്രകടിപ്പിച്ചു. ബി ജെ പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി തനിക്ക് നല്ല ബന്ധമാണെന്ന് മമത വ്യക്തമാക്കി. യു പി തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുന്നത് സംബന്ധിച്ച് ഇപ്പോള്‍ തന്നെ പ്രതിപക്ഷം മുന്നോട്ടുനീങ്ങണമെന്ന് മമത സൂചന നല്കി.

Next Story