Top

‘ഈ മരണങ്ങള്‍ ഒഴിവാക്കാവുന്നതായിരുന്നു’; ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച 25 കൊവിഡ് രോഗികള്‍ക്ക് അനുശോചനം അര്‍പ്പിച്ച് സീതാറാം യെച്ചൂരി

ഡല്‍ഹിയില്‍ ഓക്‌സിന്‍ ലഭ്യതക്കുറവ് മൂലം ആശുപത്രിയില്‍ വെച്ച് മരിച്ച 25 കൊവിഡ് രോഗികള്‍ക്ക് അനുശോചനം അറിയിച്ച് സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നെന്നും കേന്ദ്ര സര്‍ക്കാരിന്‍രെ വീഴ്ചയാണ് ഈ മരണങ്ങള്‍ക്ക് കാരണമായതെന്നും സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. ‘ ഓക്‌സിജന്‍ ഇല്ലാത്തു മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ മരണങ്ങള്‍ ഒഴിവാക്കാവുന്നതായിരുന്നു. ഭരിക്കാന്‍ തെരഞ്ഞെടുത്തവര്‍ അവരുടെ കടമ നിറവേറ്റാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,’ സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. കഴിഞ്ഞ […]

23 April 2021 4:30 AM GMT

‘ഈ മരണങ്ങള്‍ ഒഴിവാക്കാവുന്നതായിരുന്നു’; ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച 25 കൊവിഡ് രോഗികള്‍ക്ക് അനുശോചനം അര്‍പ്പിച്ച് സീതാറാം യെച്ചൂരി
X

ഡല്‍ഹിയില്‍ ഓക്‌സിന്‍ ലഭ്യതക്കുറവ് മൂലം ആശുപത്രിയില്‍ വെച്ച് മരിച്ച 25 കൊവിഡ് രോഗികള്‍ക്ക് അനുശോചനം അറിയിച്ച് സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നെന്നും കേന്ദ്ര സര്‍ക്കാരിന്‍രെ വീഴ്ചയാണ് ഈ മരണങ്ങള്‍ക്ക് കാരണമായതെന്നും സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

‘ ഓക്‌സിജന്‍ ഇല്ലാത്തു മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ മരണങ്ങള്‍ ഒഴിവാക്കാവുന്നതായിരുന്നു. ഭരിക്കാന്‍ തെരഞ്ഞെടുത്തവര്‍ അവരുടെ കടമ നിറവേറ്റാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,’ സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധ രൂക്ഷമായ 25 കൊവിഡ് രോഗികള്‍ മരിച്ചു. ഓക്സിജന്‍ ക്ഷാമമാണ് മരണകാരണമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ ഗംഗ രാം ആശുപത്രിയിലാണ് കൊവിഡ് രോഗികള്‍ മരിച്ചത്. 60 കൊവിഡ് രോഗികളുടെ നില ഗുരുതരമാണെന്നും അടുത്ത രണ്ട് മണിക്കൂറുകള്‍ക്ക് കൂടിയുള്ള ഓക്സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രിയിലേക്ക് ഓക്സിജന്‍ ടാങ്കര്‍ എത്തിയിട്ടുണ്ടെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറഞ്ഞതിനാല്‍ കിടക്കകള്‍, ഓക്‌സിജന്‍ എന്നിവയുടെ ക്ഷാമം മൂലം രോഗികളെ മെഡിക്കല്‍ രംഗവും വലയുകയാണ്. ആശുപത്രികള്‍ക്ക് പുറത്ത് ഈ ആംബുലന്‍സികളിലും മറ്റ് വാഹനങ്ങളിലും കാത്തിരിക്കുന്ന രോഗികളുടെ നീണ്ട നിരയാണുള്ളത്.

Next Story

Popular Stories