Top

നിങ്ങളുടെ വേദനയ്‌ക്കൊപ്പമെന്ന് യെച്ചൂരിയോട് മുഖ്യമന്ത്രി; അനുശോചിച്ച് പ്രധാനമന്ത്രിയും; നേരിടാന്‍ ധൈര്യമുണ്ടാകട്ടേയെന്ന് ബല്‍റാം; ആശിഷിന്റെ മരണത്തില്‍ നേതാക്കള്‍

ഈ കഠിന കാലത്ത് ഞങ്ങളുടെ ചിന്തകള്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കുറിച്ചു.

22 April 2021 12:35 AM GMT

നിങ്ങളുടെ വേദനയ്‌ക്കൊപ്പമെന്ന് യെച്ചൂരിയോട് മുഖ്യമന്ത്രി; അനുശോചിച്ച് പ്രധാനമന്ത്രിയും; നേരിടാന്‍ ധൈര്യമുണ്ടാകട്ടേയെന്ന് ബല്‍റാം; ആശിഷിന്റെ മരണത്തില്‍ നേതാക്കള്‍
X

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും ദില്ലിയിലെ മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ നേതാക്കള്‍. യെച്ചൂരിയുടേയും ഭാര്യയുടേയും ആശിഷിന്റെ ഭാര്യ സ്വാതിയുടേയും സഹോദരി അഖിലയുടേയും ദുഖത്തില്‍ പങ്കുചേരുന്നായി സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ആശിഷിന്റെ നഷ്ടത്തില്‍ പ്രിയ സഖാവിന്റേയും കുടുംബത്തിന്റേയും ദുഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഈ കഠിന കാലത്ത് ഞങ്ങളുടെ ചിന്തകള്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കുറിച്ചു.

ആശിഷിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ആശിഷിന്റെ അകാലവിയോഗത്തില്‍ യെച്ചൂരിയുടേയും കുടുംബത്തിന്റേയും ദുഖത്തിവല്‍ പങ്കുചേരുന്നുവെന്ന് മോദി പറഞ്ഞു.

സഖാവേ നിങ്ങളുടെ വേദനയില്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. നികത്താനാകാത്ത ഈ നഷ്ടത്തെ നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടാകട്ടേയെന്നും ബെല്‍റാം ഫേസ്ബുക്കില്‍ എഴുതി. ആശിഷിന്റെ മരണവാര്‍ത്ത തന്നെ ദുഖത്തിലാഴ്ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ട്വീറ്റ് ചെയ്തു. ഒരു പിതാവിന് താങ്ങേണ്ടി വരുന്ന ഏറ്റവും വലിയ വേദനയാണ് ഇതെന്ന് മനസിലാക്കുന്നുവെന്നും അതിനെ നേരിടാന്‍ യെച്ചൂരിക്ക് കരുത്തുണ്ടാകട്ടേയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള നിരവധി പേര്‍ ആശിഷിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

With you Comrade Yechury in this hour of grief. May you have the courage to face this irreparable loss.

Posted by VT Balram on Wednesday, 21 April 2021

കൊവിഡ് ബാധിതനായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ആശിഷ്

ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു അന്ത്യം. 33 വയസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 മുതലായ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

മകന്‍ കൊവിഡ് ബാധിതനായിരുന്നതിനാല്‍ സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് ആശിഷിന് രോഗം മൂര്‍ച്ഛിക്കുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.

മകന്റെ മരണ വിവരം ഒരു ട്വീറ്റിലൂടെ യെച്ചൂരി തന്നെയാണ് ആണ് അറിയിച്ചത്. തന്റെ മകന്റെ പരിചരിച്ച ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും ശുചീകരണത്തൊഴിലാളികളോടും തന്റെ കുടുംബത്തോടൊപ്പം നിന്ന മറ്റുള്ളവരോടും നന്ദി അറിയിക്കുന്നതായി യെച്ചൂരി ട്വീറ്റിലൂടെ പറഞ്ഞു.

Next Story