Top

പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സീതാറം യെച്ചൂരി; സര്‍ക്കാരിനെ തള്ളി

കേരള പൊലീസ് ഭേദഗതി നിയമം പുനഃപരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമ ഭേ ഭേദഗതിയില്‍ രൂക്ഷ വിമര്‍ശനമുയരുന്നതിന് പിന്നാലെയാണ് യെച്ചൂരി നിയമം പുനപരിശോധിക്കുമെന്ന് അറിയിച്ചത്. മാധ്യമങ്ങളോട് പ്രതിചകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും അദ്ദേ ഹം പറഞ്ഞു. വിഷയത്തില്‍ ക്രിയാത്മകമായ ആശയങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു സിപിഐഎം കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. നിയമം കൊണ്ടുവരാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നത്. സര്‍ക്കാരിനെതിരെ […]

23 Nov 2020 1:22 AM GMT

പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സീതാറം യെച്ചൂരി; സര്‍ക്കാരിനെ തള്ളി
X

കേരള പൊലീസ് ഭേദഗതി നിയമം പുനഃപരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമ ഭേ ഭേദഗതിയില്‍ രൂക്ഷ വിമര്‍ശനമുയരുന്നതിന് പിന്നാലെയാണ് യെച്ചൂരി നിയമം പുനപരിശോധിക്കുമെന്ന് അറിയിച്ചത്. മാധ്യമങ്ങളോട് പ്രതിചകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും അദ്ദേ ഹം പറഞ്ഞു. വിഷയത്തില്‍ ക്രിയാത്മകമായ ആശയങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു സിപിഐഎം കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്.

നിയമം കൊണ്ടുവരാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു പ്രതിപക്ഷ പാര്‍്ട്ടികള്‍ അറിയിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎംഎല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇത് പിണറായി വിജയന്‍ തന്നെയോ? അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന നിര്‍ദ്ദയമായ നിയമത്തിനെതിരെ നില്‍ക്കുകയല്ലേ സിപിഐഎം ചെയ്യേണ്ടത്. ഒരു സിപിഐഎം സര്‍ക്കാര്‍തന്നെ ഇത്തരമൊരു നിയമം നടപ്പിലാക്കി ഇടതുപക്ഷത്തെ നാണം കെടുത്തരുത്’, കവിത കൃഷ്ണന്‍ ട്വീറ്റ് ചെയ്തു. പിണറായി വിജയനെയും സിപിഐഎമ്മിനെയും ടാഗ് ചെയ്തായിരുന്നു കവിതയുടെ ട്വീറ്റ്.

Next Story