Top

‘പാര്‍ട്ടി വിശദീകരിക്കേണ്ട, നിയമം നിയമത്തിന്റെ വഴിക്ക്’; ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ സീതാറാം യെച്ചൂരി

ബിനീഷ് കോടിയേരിയുടെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിക്ക് പ്രതിസന്ധിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും യെച്ചൂരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളുരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയുള്ള കേന്ദ്ര ഏജന്‍സി നടപടി. ബിനീഷിനെ ബെംഗളുരു സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയി. നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും. ബെംഗളൂരു മയക്കുമരുന്ന് […]

29 Oct 2020 4:13 AM GMT

‘പാര്‍ട്ടി വിശദീകരിക്കേണ്ട, നിയമം നിയമത്തിന്റെ വഴിക്ക്’; ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ സീതാറാം യെച്ചൂരി
X

ബിനീഷ് കോടിയേരിയുടെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിക്ക് പ്രതിസന്ധിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും യെച്ചൂരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളുരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയുള്ള കേന്ദ്ര ഏജന്‍സി നടപടി. ബിനീഷിനെ ബെംഗളുരു സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയി. നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. ലഹരിക്കടത്ത് കേസില്‍ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലായിരുന്നു വീണ്ടും ചോദ്യം ചെയ്യല്‍. 11 മണിയോടെ ബിനീഷ് കോടിയേരി ഇഡി സോണല്‍ ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.

ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ഇ ഡിയുടെ ലക്ഷ്യം

ഒക്ടോബര്‍ മാസത്തില്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബീനിഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തത്.. ബെംഗ്‌ളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു. നേരത്തെ അനൂപിന് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെങ്കിലും ബിനീഷ് അനാരോഗ്യം ചൂണ്ടികാട്ടുകയായിരുന്നു. ബെംഗ്‌ളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു. നേരത്തെ അനൂപിന് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെങ്കിലും ബിനീഷ് അനാരോഗ്യം ചൂണ്ടികാട്ടുകയായിരുന്നു.

Next Story