Top

ഖേദപ്രകടനത്തില്‍ കടകംപള്ളി വിശദീകരിക്കേണ്ടി വരുമെന്ന് സീതാറാം യെച്ചൂരി; ‘സിപിഐഎമ്മിനെ ഓര്‍ത്ത് എകെ ആന്റണി ദുഃഖിക്കേണ്ട’

തിരുവനന്തപുരം: ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ വിശദീകരണം തേടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാാന കമ്മറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം കോടതിയ്ക്ക് മുന്നിലാണ്. കോടതി തീരുമാനം വരുമ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാമെന്നും സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം തിരുത്തുമോ എന്നത് പ്രസക്തമല്ല. കഴിഞ്ഞത് കഴിഞ്ഞുയ ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധി വന്നാല്‍ വിശദമായ ചര്‍ച്ച […]

28 March 2021 2:00 AM GMT

ഖേദപ്രകടനത്തില്‍ കടകംപള്ളി വിശദീകരിക്കേണ്ടി വരുമെന്ന് സീതാറാം യെച്ചൂരി; ‘സിപിഐഎമ്മിനെ ഓര്‍ത്ത് എകെ ആന്റണി ദുഃഖിക്കേണ്ട’
X

തിരുവനന്തപുരം: ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ വിശദീകരണം തേടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാാന കമ്മറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം കോടതിയ്ക്ക് മുന്നിലാണ്. കോടതി തീരുമാനം വരുമ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാമെന്നും സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം തിരുത്തുമോ എന്നത് പ്രസക്തമല്ല. കഴിഞ്ഞത് കഴിഞ്ഞുയ ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധി വന്നാല്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ തുടര്‍ ഭരണം ആഗ്രഹിക്കുണ്ടെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം സര്‍ക്കാരിന് നേട്ടമാണ്. ജനാഭിലാഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന് കഴിഞ്ഞു. കേരളം ചരിത്രം സൃഷ്ടിക്കും. അഞ്ചു വര്‍ഷം സര്‍ക്കാര്‍ നേരിട്ടത് വലിയ പ്രതിസന്ധികളെയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച ഒരു സര്‍ക്കാരും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ ഇടതു സര്‍ക്കാരിന് കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഭരണഘടന മൂല്യകള്‍ ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. സിഎഎയ്ക്ക് എതിരെ മറ്റു സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. എന്നാല്‍ പൊതുമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫും ബിജെപിയും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ സിബിഐയെയും ഇഡിയെയും ഉപയോഗിച്ച് ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റ പ്രസ്ഥാവന കോണ്‍ഗ്രസിനെ കണ്ടിട്ടാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. എകെ ആന്റണി സിപിഐഎമ്മിന്റെ അവസ്ഥയോര്‍ത്ത് ദുഖിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റ അവസ്ഥയിലാണ് ആന്റണി ദുഖിക്കേണ്ടത്. ഗുരുവായൂരില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി പോലും ഇല്ല. ഒ രാജഗോപാല്‍ പറഞ്ഞതുപോലെ ഒരു സംഖ്യം കോണ്‍ഗ്രസുമായി അവര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തില്‍ ശരിയായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി ഇടപെടണം. രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിയത് ഭരണഘടന വിരുദ്ധമാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

Next Story

Popular Stories