‘ക്യാപ്റ്റന്‍ ജയിക്കുമ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് എല്ലാവര്ക്കും അറിയാമല്ലോ’; അടുത്ത മുഖ്യമന്ത്രി ആരെന്ന് സംശയമെന്തിനെന്ന് യെച്ചൂരി
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ പിണറായി വിജയന് തന്നെയാവും സ്ഥാനാര്‍ത്ഥിയെന്ന ശക്തമായ സൂചനയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാതൃഭൂമി പ്രസിദ്ധീകരിച്ച യെച്ചൂരിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്. ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍, പിണറായി തന്നെയാകുമോ സര്‍ക്കാരിന്റെയും ക്യാപ്റ്റന്‍ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ഇടതുപക്ഷം ചരിത്രംകുറിക്കാന്‍പോവുകയാണ് കേരളത്തില്‍. ഉറപ്പായും കേരളത്തില്‍ തുടര്‍ഭരണമുണ്ടാവും. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ക്യാപ്റ്റനാണ് പിണറായി. നിലവില്‍ മുഖ്യമന്ത്രിയാണല്ലോ അദ്ദേഹം. ക്യാപ്റ്റന്‍ വിജയിക്കുമ്പോള്‍ സ്വാഭാവികമായും എന്തായിരിക്കും സംഭവിക്കുകയെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ’, യെച്ചൂരി […]

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ പിണറായി വിജയന് തന്നെയാവും സ്ഥാനാര്‍ത്ഥിയെന്ന ശക്തമായ സൂചനയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാതൃഭൂമി പ്രസിദ്ധീകരിച്ച യെച്ചൂരിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്. ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍, പിണറായി തന്നെയാകുമോ സര്‍ക്കാരിന്റെയും ക്യാപ്റ്റന്‍ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ഇടതുപക്ഷം ചരിത്രംകുറിക്കാന്‍പോവുകയാണ് കേരളത്തില്‍. ഉറപ്പായും കേരളത്തില്‍ തുടര്‍ഭരണമുണ്ടാവും. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ക്യാപ്റ്റനാണ് പിണറായി. നിലവില്‍ മുഖ്യമന്ത്രിയാണല്ലോ അദ്ദേഹം. ക്യാപ്റ്റന്‍ വിജയിക്കുമ്പോള്‍ സ്വാഭാവികമായും എന്തായിരിക്കും സംഭവിക്കുകയെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ’, യെച്ചൂരി അഭിമുഖത്തില്‍ പറയുന്നതിങ്ങനെ.
അഞ്ചുവര്‍ഷം കൂടുമ്പോള്‍ കൂടുമ്പോള്‍ ഭരണമാറ്റമുണ്ടാവുന്ന പതിവ് മാറി ഇടതുപക്ഷം കേരളത്തില്‍ വീണ്ടും അധികാരമേല്‍ക്കാന്‍ പോവുകയാണെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. കേരളത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിവാദങ്ങള്‍ രാഷ്ട്രീയ വേട്ടയാണെന്നും അത് ജനങ്ങള്‍ കാണുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഇടതുപക്ഷം നില മെച്ചപ്പെടുത്തുമെന്നും ബിജെപിയെ തോല്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.