Top

ഫരീദ്‌ഘോട്ട് പൊലീസ് വെടിവെപ്പ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംങ് ബാദലിനെ ചോദ്യം ചെയ്ത് എസ് ഐ ടി

ഫരീദ്‌ഘോട്ട് പൊലീസ് വെടിവെപ്പുകേസില്‍ ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംങ് ബാദലിനെ പ്രത്യേക അന്വോഷണം സംഘം ചോദ്യം ചെയ്തു. ബാദലിന്റെ ഔദ്യോഗിക എം എല്‍ എ ഫ്ളാറ്റില്‍ വെച്ച് നടന്ന ചോദ്യം ചെയ്യല്‍ രണ്ടരമണിക്കൂര്‍ നീണ്ടുനിന്നു. നേരത്തെ ജൂണ്‍ 16ന് മൊഹാലിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബാദലിനോട് എസ് ഐ ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശാരീരിക അവശതകള്‍ ചൂണ്ടിക്കാണിച്ച് ബാദല്‍ മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. മതഗ്രന്ഥത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് […]

22 Jun 2021 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫരീദ്‌ഘോട്ട് പൊലീസ് വെടിവെപ്പ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംങ് ബാദലിനെ ചോദ്യം ചെയ്ത് എസ് ഐ ടി
X

ഫരീദ്‌ഘോട്ട് പൊലീസ് വെടിവെപ്പുകേസില്‍ ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംങ് ബാദലിനെ പ്രത്യേക അന്വോഷണം സംഘം ചോദ്യം ചെയ്തു. ബാദലിന്റെ ഔദ്യോഗിക എം എല്‍ എ ഫ്ളാറ്റില്‍ വെച്ച് നടന്ന ചോദ്യം ചെയ്യല്‍ രണ്ടരമണിക്കൂര്‍ നീണ്ടുനിന്നു.

നേരത്തെ ജൂണ്‍ 16ന് മൊഹാലിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബാദലിനോട് എസ് ഐ ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശാരീരിക അവശതകള്‍ ചൂണ്ടിക്കാണിച്ച് ബാദല്‍ മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. മതഗ്രന്ഥത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയ ജനക്കൂട്ടത്തിന് നേരെ ഫരീദ്‌ഘോട്ടില്‍ പൊലീസ് വെടിവെച്ച സംഭവത്തിലാണ് ബാദല്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നത്. 2015-ല്‍ സംഭവം നടക്കുമ്പോള്‍ പ്രകാശ്‌സിംങ് ബാദലായിരുന്നു അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി.

പ്രകാശ് സിംങ് ബാദല്‍ ജൂണ്‍ 22ന് എം എല്‍ എ ഫ്ളാറ്റില്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പാര്‍ട്ടി വക്താവ് ഹര്‍ചരണ്‍ ബെയിന്‍സും അറിയിച്ചിരുന്നു. ബാദല്‍ നിയമപരമായും ഭരണഘടനാപരമായുമുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധനാണെന്നും ബെയിന്‍സ് സൂചിപ്പിച്ചിരുന്നു.

ഫരീദ്‌ഘോട്ട് പൊലീസ് വെടിവെപ്പില്‍ നേരത്തെ വിജയ് പ്രതാപ് സിംങിന്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ എസ് ഐ ടിയ്ക്ക് സര്‍ക്കാര്‍ രൂപം കൊടുക്കുന്നത്. മെയ് മാസത്തിലാണ് എ ഡി ജി പി എല്‍ കെ യാദവിന്റെ നേതൃത്വത്തില്‍ പുതിയ എസ് ഐ ടിയ്ക്ക് രൂപം കൊടുത്തത്.

Next Story