‘ജോസഫൈൻ സ്റ്റുപിഡ് എന്നാണ് എന്നെ വിളിച്ചത്’; വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര
എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. ജോസഫൈൻ തന്നെ സ്റ്റുപിഡ് എന്നു വിളിച്ചുവെന്ന് ലൂസി കളപ്പുര വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ ബുദ്ധിമുട്ട് മനസിലാക്കാൻ ജോസഫൈൻ ഒരിക്കലും തയ്യാറായില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെ വനിതാ കമ്മീഷന്റെ ഉത്തരവാദിത്വം ഏൽപ്പിക്കാൻ തയ്യാറാവണമെന്നും സിസ്റ്റർ ലൂസി ആവശ്യപ്പെട്ടു. ”ഹിയറിംഗില്‍ പല സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവരെന്നെ പറഞ്ഞത് ‘സ്റ്റുപ്പിഡ്’ […]
26 Jun 2021 9:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. ജോസഫൈൻ തന്നെ സ്റ്റുപിഡ് എന്നു വിളിച്ചുവെന്ന് ലൂസി കളപ്പുര വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ ബുദ്ധിമുട്ട് മനസിലാക്കാൻ ജോസഫൈൻ ഒരിക്കലും തയ്യാറായില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെ വനിതാ കമ്മീഷന്റെ ഉത്തരവാദിത്വം ഏൽപ്പിക്കാൻ തയ്യാറാവണമെന്നും സിസ്റ്റർ ലൂസി ആവശ്യപ്പെട്ടു.
”ഹിയറിംഗില്‍ പല സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവരെന്നെ പറഞ്ഞത് ‘സ്റ്റുപ്പിഡ്’ എന്നുള്ള അഭിസംബോദനായണ്. അത് പരസ്യമായി എന്നെ മോശമാക്കി ചിത്രീകരിക്കുകയും, കൂടാതെ സുപ്രീം ട്രൈബൂണല്‍ പുറത്താക്കായതല്ലേ സിസ്റ്റര്‍ തെറ്റല്ലേ ചെയ്തത്. അത്തരം രീതിയില്‍ ഞങ്ങള്‍ക്കിടപെടാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ട്.”
ലൂസി കളപ്പുര