‘കട്ട സിപിഐഎമ്മുകാരന്‍, ഇഷ്ടപ്പെട്ട മുഖ്യമന്ത്രി വിഎസ്; പിണറായിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചത്, പാര്‍ട്ടിയില്‍ വ്യതിചലനങ്ങള്‍’: നിലപാട് വ്യക്തമാക്കി ‘അങ്കമാലിയിലെ കുഞ്ഞൂട്ടി’
തെരഞ്ഞെടുപ്പു ഓര്‍മകളും രാഷ്ട്രീയനിലപാടുകളും പ്രേക്ഷകരോട് തുറന്ന് പറഞ്ഞ് നടന്‍ സിനോജ് വര്‍ഗീസ്. കുടുംബപരമായി കടുത്ത സിപിഐഎം പ്രവര്‍ത്തകനാണെന്നും എന്നാല്‍ ഇപ്പോഴത്തെ പാര്‍ട്ടിക്ക് ചെറിയരീതിയിലുള്ള വ്യതിചലനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും സിനോജ് റിപ്പോര്‍ട്ടര്‍ ടിവി വോട്ടു പടം പരിപാടിയില്‍ പറഞ്ഞു. വിഎസ് പക്ഷമോ പിണറായി പക്ഷേമോ എന്ന ചോദ്യത്തിന്, നമ്മള്‍ പാര്‍ട്ടിയാണ് പക്ഷം പറയാന്‍ പാടില്ല എന്നായിരുന്നു സിനോജിന്റെ മറുപടി. താന്‍ ഒരിക്കല്‍ വിഎസ് പക്ഷക്കാരനായിരുന്നെന്നും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹമായിരുന്നെന്നും സിനോജ് പറഞ്ഞു. ഇപ്പോഴത്തെ പാര്‍ട്ടിക്ക് ചെറിയ രീതിയില്‍ വ്യതിചലനങ്ങള്‍ […]

തെരഞ്ഞെടുപ്പു ഓര്‍മകളും രാഷ്ട്രീയനിലപാടുകളും പ്രേക്ഷകരോട് തുറന്ന് പറഞ്ഞ് നടന്‍ സിനോജ് വര്‍ഗീസ്. കുടുംബപരമായി കടുത്ത സിപിഐഎം പ്രവര്‍ത്തകനാണെന്നും എന്നാല്‍ ഇപ്പോഴത്തെ പാര്‍ട്ടിക്ക് ചെറിയരീതിയിലുള്ള വ്യതിചലനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും സിനോജ് റിപ്പോര്‍ട്ടര്‍ ടിവി വോട്ടു പടം പരിപാടിയില്‍ പറഞ്ഞു.
വിഎസ് പക്ഷമോ പിണറായി പക്ഷേമോ എന്ന ചോദ്യത്തിന്, നമ്മള്‍ പാര്‍ട്ടിയാണ് പക്ഷം പറയാന്‍ പാടില്ല എന്നായിരുന്നു സിനോജിന്റെ മറുപടി. താന്‍ ഒരിക്കല്‍ വിഎസ് പക്ഷക്കാരനായിരുന്നെന്നും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹമായിരുന്നെന്നും സിനോജ് പറഞ്ഞു. ഇപ്പോഴത്തെ പാര്‍ട്ടിക്ക് ചെറിയ രീതിയില്‍ വ്യതിചലനങ്ങള്‍ സഭവിച്ചിട്ടുണ്ട്. പാര്‍ട്ടി കാഴ്ചപാടുകളില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പണ്ടെത്തെ പാര്‍ട്ടിയാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. പ്രത്യേകിച്ച് കൊവിഡ് സമയത്ത് എല്ലാവര്‍ക്കും ഭക്ഷണം, ഭക്ഷ്യ കിറ്റുകള്‍. ആരും പട്ടിണി കിടക്കരുതെന്ന നിലപാട്. അതൊന്നും ചില്ലറ കാര്യമല്ല. സുഹൃത്തുക്കളായ മറ്റു പാര്‍ട്ടിക്കാര്‍ വരെ പിണറായിയെ ദൈവമായി കാണുന്നെന്നും സിനോയ് പറഞ്ഞു. പിണറായിയുടെ ധാര്‍ഷ്ട്യം നല്ലതാണ്. അതാണ് പാര്‍ട്ടിയെ നയിക്കുന്നത്. അണികള്‍ക്ക് ആവേശവും അതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന അഭിപ്രായക്കാരനാണ് സിനോജ്. ”ഏതെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രണ്ടും കൂടി നടക്കുമെന്ന് തോന്നുന്നില്ല. സിനിമാതിരക്കില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും പോകാന്‍ സാധിക്കുന്നില്ല. അപ്പോള്‍ രാഷ്ടീയം കൂടിയായാല്‍ ബുദ്ധിമുട്ടാണ്. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഹോട്ടല്‍ പരിപാടിയുമായി മുന്നോട്ടു പോകുമായിരുന്നു. അങ്കമാലിയില്‍ തറവാട് എന്ന പേരിലൊരു ഹോട്ടലുണ്ടായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് സിനിമയിലേക്ക് വന്നത്. ചെമ്പന്‍ വിനോദും ലിജോ ജോസും ഇല്ലെങ്കില്‍ സിനിമയില്ലായിരുന്നു. അവരുമായുള്ള ബന്ധം ഇപ്പോഴുമുണ്ട്. പണ്ടൊക്കെ സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. കാണും എന്ന് അല്ലേതെ. താരസംഘടനയായ അമ്മയില്‍ അംഗമല്ല. സിനിമയില്‍ വന്ന ശേഷം സാമ്പത്തിക ബുദ്ധുമുട്ടുകളൊക്കെ മാറി കൊണ്ടിരിക്കുന്നു. ഇങ്ങനെ സമാധാനപരമായി മുന്നോട്ടുപോയാല്‍ മതി. മലയാള സിനിമയില്‍ ഒതുക്കലുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്ക് അനുഭവമില്ല.”
”ആദ്യം ഓര്‍മയില്‍ വരുന്ന തെരഞ്ഞെടുപ്പ് അനുഭവം എന്നത് മൂത്തസഹോദരന്‍ മത്സരിച്ച സംഭവമാണ്. പേര് സജി വര്‍ഗീസ്. അന്നൊക്കെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളെന്ന് പറഞ്ഞാല്‍ ആഘോഷമാണ്. സഹോദരങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എല്ലാവരുമുണ്ടാകും. ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. എല്ലാവരും സിപിഐഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. കട്ട പാര്‍ട്ടി കുടുബമാണ്. അത് തുറന്ന് പറയാന്‍ യാതൊരു മടിയുമില്ല. പഠനക്കാലത്ത് എസ്എഫ്‌ഐക്കാരനായിരുന്നു. ഇതുവരെ മത്സരിച്ചിട്ടില്ല. സുഹൃത്തുക്കള്‍ മത്സരിച്ചിട്ടുണ്ട്. അന്ന് അടുത്ത ഒരു സുഹൃത്ത് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ചു. അവന് വോട്ടു ചെയ്യാന്‍ എനിക്ക് യാതൊരു നിര്‍വാഹവുമില്ല. അവനോട് മറിച്ച് പറയാനും പറ്റില്ല. അങ്ങനെ ഭാര്യയെ കൊണ്ട് അവന് വേണ്ടി വോട്ട് ചെയ്പ്പിച്ചു. അവള്‍ക്ക് പ്രത്യേകിച്ച് പാര്‍ട്ടിയൊന്നുമില്ല. നമുക്ക് പാര്‍ട്ടി മാറി ചിന്തിക്കാന്‍ പറ്റില്ല.”