Top

തായ്‌ലന്റ് ഓപ്പണ്‍ ജനുവരിയില്‍; സിന്ധുവും സൈനയും കളിക്കും

സിന്ധുവും സൈനയും കൂടാതെ ബി സായ് പ്രണീത്, കിടംബി ശ്രീകാന്ത്, സാത്വിക് സായ് രാജ് രങ്കിറെഡി, ചിരാഗ് ഷെട്ടി, അശ്വനി പൊന്നപ്പ, സിക്കി റെഡി എന്നിവരും ടീമില്‍ ഇടം നേടി.

21 Dec 2020 4:29 AM GMT

തായ്‌ലന്റ് ഓപ്പണ്‍ ജനുവരിയില്‍; സിന്ധുവും സൈനയും കളിക്കും
X

കൊവിഡിന്റെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ കളത്തിലേക്ക് തിരിച്ചു വരുന്നു. ജനുവരിയില്‍ നടക്കുന്ന തായ്‌ലന്റ് ഓപ്പണില്‍ പിവി സിന്ധുവും, സൈന നേഹ്വാളും അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കും. ബാങ്ക് കോക്കില്‍ നടക്കുന്ന ടൂര്‍ണമെന്റിലേക്ക് എട്ട് പേരടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിന്ധുവും സൈനയും കൂടാതെ ബി സായ് പ്രണീത്, കിടംബി ശ്രീകാന്ത്, സാത്വിക് സായ് രാജ് രങ്കിറെഡി, ചിരാഗ് ഷെട്ടി, അശ്വനി പൊന്നപ്പ, സിക്കി റെഡി എന്നിവരും ടീമില്‍ ഇടം നേടി.

യോനെക്‌സ് തായ്‌ലന്റ് ഓപ്പണിന് ശേഷം, ടോയോറ്റ തായ്‌ലന്റ് ഓപ്പണ്‍ നടക്കും. പിന്നാലെയാണ് ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സിന് തുടക്കമാകും. ജനുവരി 27നാണ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ആരംഭിക്കുന്നത്. ശ്രീകാന്ത് ഒഴികെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊവിഡിന് ശേഷമുള്ള ആദ്യ ടൂര്‍ണമെന്റാണ് തായ്‌ലന്റ് ഓപ്പണ്‍. മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ശ്രീകാന്ത് ഒക്ടോബറില്‍ നടന്ന ഡെന്മാര്‍ക്ക് ഓപ്പണ്‍ കളിച്ചിരുന്നു.

ബാഡ്മിന്റണ്‍ പുനാരാരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് എല്ലാ ടൂര്‍ണമെന്റുകളും പതിയെ തുടങ്ങാനാകുമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ 7-8 മാസങ്ങളായി നമ്മുടെ താരങ്ങള്‍ ആരും കളിച്ചിട്ടില്ല. എന്നാല്‍ അവര്‍ നല്ല രീതിയില്‍ പരിശീലനം നടത്തുന്നുണ്ട്. ഒളിമ്പിക് ക്വാളിഫയേഴ്‌സിന് മുന്നെ ടൂര്‍ണമെന്റുകള്‍ താരങ്ങള്‍ക്ക് സഹായകമാണ്, ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് സിന്‍ഖാനിയ വ്യക്തമാക്കി.

Next Story