Top

സിമോണ്‍ കെയര്‍ എറിക്‌സന്റെ കാവല്‍മാലാഖ; ആ പിടച്ചില്‍ ക്യാമറ കാണാതിരിക്കാന്‍ പതാക എറിഞ്ഞുകൊടുത്ത് ഫിന്‍ലന്‍ഡ് ആരാധകര്‍… എത്ര മനോഹരമാണീ ഫുട്‌ബോള്‍…

ക്രിസ്റ്റിയന്‍ എറിക്‌സണ്‍ എന്ന ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ താരത്തിന്റെ ജീവിതത്തില്‍ ഇനിയൊരു കാവല്‍ മാലാഖയുണ്ടെങ്കില്‍ അതിന് സിമോണ്‍ കെയറിന്റെ മുഖമായിരിക്കും. കോപ്പന്‍ഹേഗനിലെ ആ പച്ചപ്പുല്‍മൈതാനത്ത് കൊഴിഞ്ഞു വീണുപോകുമായിരുന്നു എറിക്‌സന്റെ ജീവന്‍ തിരിച്ചുപിടിച്ച യഥാര്‍ത്ഥ നായകന്റെ രൂപം. എറിക്‌സണ്‍ കുഴഞ്ഞു വീണയുടന്‍ ടീം നായകന്‍ കൂടിയായ സിമോണ്‍ കെയര്‍ നടത്തിയ പ്രാഥമിക രക്ഷാപ്രവര്‍ത്തനമാണ് എറിക്‌സന്റെ ജീവന്‍ അപകടത്തിലാക്കാതെ കാത്തുരക്ഷിച്ചതെന്നു താരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ധരെക്കാള്‍ മികവോടെയാണ് കെയര്‍ എറിക്‌സണ് ശുശ്രൂഷ നല്‍കിയത്. ഇന്നലെ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് എറിക്‌സണ്‍ കുഴഞ്ഞു […]

13 Jun 2021 12:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിമോണ്‍ കെയര്‍ എറിക്‌സന്റെ കാവല്‍മാലാഖ; ആ പിടച്ചില്‍ ക്യാമറ കാണാതിരിക്കാന്‍ പതാക എറിഞ്ഞുകൊടുത്ത് ഫിന്‍ലന്‍ഡ് ആരാധകര്‍… എത്ര മനോഹരമാണീ ഫുട്‌ബോള്‍…
X

ക്രിസ്റ്റിയന്‍ എറിക്‌സണ്‍ എന്ന ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ താരത്തിന്റെ ജീവിതത്തില്‍ ഇനിയൊരു കാവല്‍ മാലാഖയുണ്ടെങ്കില്‍ അതിന് സിമോണ്‍ കെയറിന്റെ മുഖമായിരിക്കും. കോപ്പന്‍ഹേഗനിലെ ആ പച്ചപ്പുല്‍മൈതാനത്ത് കൊഴിഞ്ഞു വീണുപോകുമായിരുന്നു എറിക്‌സന്റെ ജീവന്‍ തിരിച്ചുപിടിച്ച യഥാര്‍ത്ഥ നായകന്റെ രൂപം.

എറിക്‌സണ്‍ കുഴഞ്ഞു വീണയുടന്‍ ടീം നായകന്‍ കൂടിയായ സിമോണ്‍ കെയര്‍ നടത്തിയ പ്രാഥമിക രക്ഷാപ്രവര്‍ത്തനമാണ് എറിക്‌സന്റെ ജീവന്‍ അപകടത്തിലാക്കാതെ കാത്തുരക്ഷിച്ചതെന്നു താരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ധരെക്കാള്‍ മികവോടെയാണ് കെയര്‍ എറിക്‌സണ് ശുശ്രൂഷ നല്‍കിയത്.

ഇന്നലെ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് എറിക്‌സണ്‍ കുഴഞ്ഞു വീണത്. ഗ്രൗണ്ടില്‍ പരുക്കേല്‍ക്കാതെയോ, ഫൗള്‍ ചെയ്യപ്പെടാതെയോ, പന്തു ദേഹത്ത് ശക്തമായി വന്നിടിക്കാതെയോ പെടുന്നനെ എറിക്‌സണ്‍ കുഴഞ്ഞു വീഴുന്നത് കണ്ടപ്പോള്‍ തന്നെ കെയറിന് അപകടം മണത്തിരുന്നു.

തന്റെ സഹതാരത്തിന്റെ അടുത്തേക്ക് കുതിച്ചെത്തിയ കെയര്‍ ആദ്യം ഹൃദയമിടിപ്പ് പരിശോധിക്കുകയാണ് ചെയ്തത്. ഇതോടെ ഗുരുതരാവസ്ഥ മനസിലാക്കിയ കെയര്‍ ഉടന്‍ തന്നെ എറിക്‌സണെ മലര്‍ത്തിക്കിടത്തി മുഖം ഒരുവശത്തേക്കു ചരിച്ചുപിടിച്ച് നാവ് ഉള്ളിലേക്ക് ഇറങ്ങിപ്പോകാത്ത സ്ഥിതിയിലാക്കി.

ഇതിനുശേഷമാണ് മെഡിക്കല്‍ സംഘം ഇവിടേക്ക് എത്തിയതു പോലും. അപ്പോഴേക്കും എറിക്‌സനു ലഭിക്കാവുന്ന പ്രാഥമിക ശുശ്രൂഷയെല്ലാം കെയര്‍ നല്‍കിയിരുന്നു. ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുന്നവരില്‍ കൂടുതലും നാവ് ഉള്ളിലേക്ക് ഇറങ്ങി ശ്വാസതടസം നേരിട്ടാണ് മരണപ്പെടുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കെയര്‍ ഏറെ ശ്രദ്ധാലുവായി.

ഡോക്ടര്‍മാര്‍ എറിക്‌സണ് ചികിത്സ നല്‍കുമ്പോള്‍ സഹതാരങ്ങളെ ചുറ്റും നിര്‍ത്തി താരത്തിന്റെ പിടച്ചില്‍ ക്യാമറാ കണ്ണുകളില്‍ നിന്ന് മറച്ചുപിടിക്കാനും കെയര്‍ ശ്രദ്ധകാട്ടി. ദൃശ്യങ്ങള്‍ മറയ്ക്കാന്‍ ഡെന്‍മാര്‍ക്ക് താരങ്ങള്‍ ബുദ്ധിമുട്ടുന്നത് കണ്ട് സമീപ ഗ്യാലറിയില്‍ ഉണ്ടായിരുന്ന ഫിന്‍ലന്‍ഡ് ആരാധകര്‍ തങ്ങളുടെ ദേശീയ പതാക എറിഞ്ഞുകൊടുത്തതും ഫുട്‌ബോളിലെ ഹൃദസ്പര്‍ശിയായ ദൃശ്യങ്ങളായി.

എറിക്‌സണെ ആശുപത്രിയിലേക്കു മാറ്റാന്‍ സ്‌ട്രെക്ചറിലേക്കു മാറ്റിയപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സഹതാരങ്ങള്‍ക്കു നിര്‍ദേശം നല്‍കിയ കെയര്‍ ഗ്യാലറിയില്‍ വിങ്ങിപ്പൊട്ടിയിരുന്ന എറിക്‌സന്റെ ഭാര്യയെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.

പിന്നീട് കെയറിന്റെ നേതൃത്വത്തില്‍ ഡെന്‍മാര്‍ക്ക് താരങ്ങള്‍ എറിക്‌സണു വേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ ഗാലറിയില്‍ ഡെന്‍മാര്‍ക്ക് ആരാധകരും ഒപ്പം ചേര്‍ന്നതും രണ്ട് ആരാധകക്കൂട്ടങ്ങളും ഒന്നുചേര്‍ന്ന് എറിക്‌സന്റെ പേര് ചാന്റ് ചെയ്തതും മറക്കനാവാത്ത നിമിഷങ്ങളാണ്…

ഫുട്‌ബോളിന്റെ സൗന്ദര്യമാണിതെന്നാണ് ഈ ദൃശ്യങ്ങള്‍ കണ്ട ഇതിഹാസതാരങ്ങളടക്കമുള്ളവര്‍ പറഞ്ഞത്. മത്സരം നിയന്ത്രിച്ച റഫറിയും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. എറിക്‌സണ്‍ അസ്വാഭാവികമായി വീണുപോയെന്ന് അറിഞ്ഞ ഉടന്‍ തന്നെ മത്സരം നിര്‍ത്തിവയ്ക്കുകയും താരത്തിന് മെഡിക്കല്‍ സഹായം ഉറപ്പുവരുത്താനും ഇംഗ്ലീഷുകരനായ റഫറി ആന്റണി ടെയ്‌ലര്‍ക്ക് കഴിഞ്ഞു.

Next Story

Popular Stories