കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് മരിച്ചു
കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ദല്‍ഹിയില്‍ സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് മരിച്ചു. ബാബ രാംസിംഗ് എന്ന 65 കാരനാണ് ദല്‍ഹി-സോണിപത് അതിര്‍ത്തിയില്‍ വെച്ച് ആത്മഹത്യ ചെയ്തത്. കര്‍ഷക പ്രതിഷേധം നടക്കുന്ന സിഘു ബോര്‍ഡറില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെ വെച്ചാണ് സിഖ് പുരോഹിതിന്റെ മരണം. സര്‍ക്കാരിന്റെ അനീതികളില്‍ പ്രതിഷേധിച്ച് കൊണ്ട് സ്വന്തം ജീവന്‍ ത്യാഗം ചെയ്യുന്നു എന്നാണ് ബാബ രാംസിംഗ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കര്‍ഷകരുടെ അവസ്ഥയില്‍ തനിക്ക് വേദനയുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ‘ സ്വന്തം […]

കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ദല്‍ഹിയില്‍ സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് മരിച്ചു. ബാബ രാംസിംഗ് എന്ന 65 കാരനാണ് ദല്‍ഹി-സോണിപത് അതിര്‍ത്തിയില്‍ വെച്ച് ആത്മഹത്യ ചെയ്തത്. കര്‍ഷക പ്രതിഷേധം നടക്കുന്ന സിഘു ബോര്‍ഡറില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെ വെച്ചാണ് സിഖ് പുരോഹിതിന്റെ മരണം. സര്‍ക്കാരിന്റെ അനീതികളില്‍ പ്രതിഷേധിച്ച് കൊണ്ട് സ്വന്തം ജീവന്‍ ത്യാഗം ചെയ്യുന്നു എന്നാണ് ബാബ രാംസിംഗ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കര്‍ഷകരുടെ അവസ്ഥയില്‍ തനിക്ക് വേദനയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
‘ സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരുടെ അവസ്ഥയില്‍ എനിക്ക് വേദനയുണ്ട്. ഞാനും അവരുടെ വേദനയില്‍ പങ്കുകൊള്ളുന്നു. കാരണം അവരോട് സര്‍ക്കാര്‍ നീതി പുലര്‍ത്തുന്നില്ല. അനീതി വരുത്തുന്നത് പാപമാണ്. പക്ഷെ അനീതി സഹിക്കുന്നതും പാപമാണ്. കര്‍ഷകരെ സഹായിക്കുന്നതിനായി ചിലര്‍ അവാര്‍ഡുകള്‍ സര്‍ക്കാരിന് തിരിച്ച് നല്‍കി. ഞാന്‍ എന്നെത്തന്നെ ത്യജിക്കാന്‍ തീരുമാനിച്ചു,’ സിഖ് പുരോഹിതന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പരിക്കേറ്റ ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹരിയാന എസ്ജിപിസി ഉള്‍പ്പെടെയുള്ള നിരവധി സിഖ് സംഘടനകളുടെ മുന്‍ഭാരവാഹി കൂടിയായിരുന്നു ബാബാ രാംസിംഗ്.
സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തി. മോദി സര്‍ക്കാര്‍ ക്രൂരതയുടെ എല്ലാ പരിധികളും മറികടന്നെന്നും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. സാഹചര്യങ്ങള്‍ ഇനിയും മോശമാവുന്നതിനു മുമ്പ് മൂന്ന് കാര്‍ഷിക നിയമങ്ങളും എടുത്ത് കളയണമെന്ന് മുതിര്‍ന്ന അകാലി ദള്‍ നേതാവ് സുഖ്ബിര്‍ ബാദല്‍ ട്വീറ്റ് ചെയ്തു.
- TAGS:
- Farmers Protest