സിക്ക വൈറസ്; സമ്പർക്ക പട്ടികയിലുള്ള 17 പേർക്ക് രോഗ ബാധയില്ല, ആശ്വാസം
തിരുവനന്തപുരം: സിക്ക വൈറസ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട 17 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. പൂനെ വൈറോളജി ഇൻസ്റ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സിക്ക വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മാസ് പരിശോധന നടത്തുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കിയിരുന്നു. സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവായത് താൽക്കാലിക ആശ്വാസമാകും. നേരത്തെ സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പരിശോധനാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ […]
10 July 2021 2:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സിക്ക വൈറസ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട 17 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. പൂനെ വൈറോളജി ഇൻസ്റ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സിക്ക വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മാസ് പരിശോധന നടത്തുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കിയിരുന്നു. സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവായത് താൽക്കാലിക ആശ്വാസമാകും.
നേരത്തെ സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പരിശോധനാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ലാബ് സൗകര്യം വർധിപ്പിക്കും. രോഗ വ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. അതേസമയം സാഹചര്യം പഠിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് അയച്ച ആറംഗ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും.
ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 15 സിക്ക വൈറസ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരു ഗർഭിണിയും ഉൾപ്പെടും. കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കുമ്പോഴും ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. രോഗം സ്ഥിരീകരിച്ചവർ ആരും തന്നെ ആശുപത്രികളിലല്ല നിലവിലുള്ളത്. അരോഗ്യ സ്ഥിതിയിൽ പ്രശ്‌നങ്ങൾ ഇല്ലെന്നത് ആശ്വാസം നൽകുന്നതാണ്.
പനിയ്‌ക്കൊപ്പം ശരീരത്തിൽ ചുവന്ന പാടുകൾ ഉൾപ്പടെ കാണുകയും ചിക്കൻ ഗുനിയ, ഡെങ്കി എന്നിവ സ്ഥിരീകരിക്ക പെടാതിരിക്കുകയും ചെയ്തതോടെയാണ് സിക്ക വൈറസ് ബാധയെന്ന സംശയം ഉയർന്നത്. പിന്നീട് പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പഠനത്തിൽ രോഗ ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.