Top

തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് സിദ്ധിഖ് കാപ്പന്‍; അഭിഭാഷകനോട് സംസാരിക്കാന്‍ അഞ്ച് മിനുറ്റ് മാത്രം അനുമതി

ദില്ലി: ഹാത്രസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവേ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് അഭിഭാഷകനുമായി സംസാരിക്കാന്‍ അനുമതി നല്‍കി. അഭിഭാഷകന്‍ വില്‍സ് മാത്യുവിനോട് സംസാരിക്കാന്‍ അഞ്ച് മിനുറ്റ് സമയമാണ് കാപ്പന് നല്‍കിയത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കാപ്പന്‍ പറഞ്ഞതായി അഭിഭാഷകന്‍ പറഞ്ഞു. ജയിലില്‍ മരുന്നും ആഹാരവും ലഭിക്കുന്നുണ്ടെന്നും കാപ്പന്‍ പറഞ്ഞെന്നും അഭിഭാഷകന്‍ പറഞ്ഞു. സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. […]

18 Nov 2020 8:27 AM GMT

തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് സിദ്ധിഖ് കാപ്പന്‍; അഭിഭാഷകനോട് സംസാരിക്കാന്‍ അഞ്ച് മിനുറ്റ് മാത്രം അനുമതി
X

ദില്ലി: ഹാത്രസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവേ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് അഭിഭാഷകനുമായി സംസാരിക്കാന്‍ അനുമതി നല്‍കി. അഭിഭാഷകന്‍ വില്‍സ് മാത്യുവിനോട് സംസാരിക്കാന്‍ അഞ്ച് മിനുറ്റ് സമയമാണ് കാപ്പന് നല്‍കിയത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കാപ്പന്‍ പറഞ്ഞതായി അഭിഭാഷകന്‍ പറഞ്ഞു. ജയിലില്‍ മരുന്നും ആഹാരവും ലഭിക്കുന്നുണ്ടെന്നും കാപ്പന്‍ പറഞ്ഞെന്നും അഭിഭാഷകന്‍ പറഞ്ഞു.

സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ഹാത്രസില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് യുപി പോലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നതും പിന്നീട് യുഎപിഎ ചുമത്തുന്നതും. ജാമ്യ ഹര്‍ജി ലഭിക്കുന്നതിനായി സിദ്ദിഖിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്നായിരുന്നു കോടതി ചോദിച്ചത്.

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കോടതിയില്‍ ഹാജരായത്. അഭിഭാഷകനെ കാണാന്‍ പോലും സിദ്ദിഖിനെ അനുവദിക്കുന്നില്ലെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു. സിദ്ദിഖിപ്പോള്‍ ഏത് ജയിലിലാണെന്ന കോടതിയുടെ ചോദ്യത്തിന് മഥുരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് യുപി സര്‍ക്കാരിനും പൊലീസിനും കോടതി നോട്ടീസ് അയച്ചത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജിയിലാണ്് സിദ്ദിഖിനു വേണ്ടി വാദിക്കാന്‍ കപില്‍ സിബല്‍ കോടതിയില്‍ ഹാജരായത്. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി വാദിക്കവെ, സിദ്ദീഖ് കാപ്പന് ഇല്ലാത്ത എന്ത് വ്യക്തി സ്വാതന്ത്രമാണ് റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കുള്ളതെന്ന് സിബല്‍ കോടതിയില്‍ ചോദിച്ചിരുന്നു.

Next Story