Top

സംവിധായകന്‍ സിദ്ധിഖ് ചേന്ദമംഗല്ലൂര്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

കോഴിക്കോട്: സിനിമാ സംവിധായകന്‍ സിദ്ധിഖ് ചേന്ദമംഗല്ലൂര്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് വച്ച് നടന്ന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷാള്‍ അണിയിച്ച് സിദ്ധിഖിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പികെ കുഞ്ഞാലിക്കുട്ടി, പികെ ഫിറോസ്, സികെ കാസിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എംഎസ്എഫ് രാഷ്ട്രീയത്തിലൂടെ മുക്കം എംഎഎംഒ കോളേജ് ചെയര്‍മാനായിരുന്നു. പിന്നീട് യൂത്ത് ലീഗിലും സജീവപ്രവര്‍ത്തകനായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ആംആദ്മി പാര്‍ട്ടി വിട്ടു. അതിന് ശേഷം ഇടതുപക്ഷ […]

10 Feb 2021 8:10 AM GMT

സംവിധായകന്‍ സിദ്ധിഖ് ചേന്ദമംഗല്ലൂര്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു
X

കോഴിക്കോട്: സിനിമാ സംവിധായകന്‍ സിദ്ധിഖ് ചേന്ദമംഗല്ലൂര്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് വച്ച് നടന്ന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷാള്‍ അണിയിച്ച് സിദ്ധിഖിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പികെ കുഞ്ഞാലിക്കുട്ടി, പികെ ഫിറോസ്, സികെ കാസിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എംഎസ്എഫ് രാഷ്ട്രീയത്തിലൂടെ മുക്കം എംഎഎംഒ കോളേജ് ചെയര്‍മാനായിരുന്നു. പിന്നീട് യൂത്ത് ലീഗിലും സജീവപ്രവര്‍ത്തകനായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ആംആദ്മി പാര്‍ട്ടി വിട്ടു. അതിന് ശേഷം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുപ്പം പുലര്‍ത്തിയെങ്കിലും ലീഗിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു.

‘ഊമക്കുയില്‍ പാടുമ്പോള്‍’, തലൈവാസല്‍ വിജയ് നായകനായ ‘കുഞ്ഞിരാമന്റെ കുപ്പായം’ എന്നീ ചിത്രങ്ങളാണ് സിദ്ധിഖ് സംവിധാനം ചെയ്തത്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍, ഫെഫ്ക്ക മെമ്പര്‍, കേരള സ്‌ക്രിപ്റ്റ് റൈറ്റേര്‍സ് മെമ്പര്‍, മാപ്പിള കലാ കേരള വൈസ് പ്രസിഡന്റ്, മുസീഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മെമ്പര്‍, അസോസിയേഷന്‍ ഫോര്‍ സേഷ്യോ മ്യൂസിക്കല്‍ ആന്‍ഡ് ഹ്യൂമാനിറ്റോറിയല്‍ ആക്റ്റിവിറ്റി (ആശ) എന്നീ സംഘടനകളില്‍ സിദ്ധിഖ് സജീവമാണ്.

Popular Stories

    Next Story