‘എനിക്ക് അദ്ദേഹത്തെ കാണണം’; യുപി സര്‍ക്കാര്‍ പറയുന്നത് മുഴുവന്‍ വിശ്വസിക്കാനാവില്ലെന്ന് റെയ്ഹാനത്ത്
യുഎപിഎ കേസില്‍ യുപി ജയിലില്‍ കഴിയുന്ന മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ് ഭേദമായെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള യുപി സര്‍ക്കാര്‍ വാദം പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. സിദ്ദിഖ് കാപ്പനെ തനിക്ക് നേരിട്ട് കാണണമെന്ന് റെയ്ഹാനത്ത് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പ്രതികരണം. ‘ എനിക്ക് കാണണം. എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം. കാരണം യുപി സര്‍ക്കാര്‍ പറയുന്നത് മുഴുവന്‍ ഞാന്‍ വിശ്വസിക്കില്ല. മുമ്പ് അദ്ദേഹം അനുഭവിച്ച പല യാതനകളും ആര്‍ക്കും അറിയാനായിട്ടില്ല. പക്ഷെ മഥുര ജയിലിലേക്ക് മാറ്റിയ […]

യുഎപിഎ കേസില്‍ യുപി ജയിലില്‍ കഴിയുന്ന മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ് ഭേദമായെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള യുപി സര്‍ക്കാര്‍ വാദം പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. സിദ്ദിഖ് കാപ്പനെ തനിക്ക് നേരിട്ട് കാണണമെന്ന് റെയ്ഹാനത്ത് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പ്രതികരണം.
‘ എനിക്ക് കാണണം. എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം. കാരണം യുപി സര്‍ക്കാര്‍ പറയുന്നത് മുഴുവന്‍ ഞാന്‍ വിശ്വസിക്കില്ല. മുമ്പ് അദ്ദേഹം അനുഭവിച്ച പല യാതനകളും ആര്‍ക്കും അറിയാനായിട്ടില്ല. പക്ഷെ മഥുര ജയിലിലേക്ക് മാറ്റിയ ശേഷം ശേഷം ഭക്ഷണമാണ് ആദ്യ പ്രശ്‌നം.
സിദ്ദിഖ് കാപ്പന് പ്രത്യേകിച്ച് സുരക്ഷ നല്‍കണമെന്ന് പറയുന്നില്ല. ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം പരിഗണിക്കണം. സിദ്ദിഖ് കാപ്പനെ കാണാന്‍ പലതവണ അനുമതി തേടിയിട്ടും ലഭിച്ചില്ല. കയറിട്ട് നാല് ദിവസം കെട്ടിയിട്ട ഒരു മനുഷ്യന്റെ അവസ്ഥ നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. കൊവിഡ് മൂലം കാണാന്‍ പറ്റില്ലെന്നാണ് അന്ന് യുപി സര്‍ക്കാര്‍ പറഞ്ഞത്. ഇനി സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്നും റെയ്ഹാനത്ത് പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാപ്പന്റെ ആരോഗ്യ നില സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് കാപ്പന് കൊവിഡ് ഭേദമായെന്നും ജയിലിലേക്ക് മാറ്റിയെന്നും അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 21 ാം തിയ്യതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് കാപ്പന്റെ ശരീരത്തില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാപ്പന് ഗുരുതര പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നും അതിന് ശേഷമാണ് ജയില്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്കും മാറ്റിയതെന്നും അദ്ദേഹത്തിന്റെ അഡ്വ. വില്‍സണ്‍ മാത്യൂ
പറഞ്ഞു. കുളി മുറിയില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തുവെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മനസിലാവുന്നതെന്നും വില്‍സണ്‍ മാത്യു വ്യക്തമാക്കി.
- TAGS:
- Siddique Kappan