Top

‘സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ ചോദിച്ചു പാർവ്വതിയോടൊപ്പം എങ്ങനെ?’; മറുപടിയുമായി സിദ്ധാർത്ഥ് ശിവ

പാർവ്വതിക്കൊപ്പം എങ്ങനെ വർക്ക് ചെയ്യുന്നുവെന്ന് സിനിമ മേഖലയിലുള്ള നിരവധിപേർ ചോദിച്ചിട്ടുണ്ടെന്നും സിദ്ധാർഥ് ശിവ പറയുന്നു.

8 Feb 2021 7:38 AM GMT
വി.എസ് ഹൈദരലി

‘സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ ചോദിച്ചു പാർവ്വതിയോടൊപ്പം എങ്ങനെ?’; മറുപടിയുമായി സിദ്ധാർത്ഥ്  ശിവ
X

പാർവ്വതിയ്‌ക്കൊപ്പം വർക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്‍നങ്ങൾ ഒരുപാട് നേരിട്ടിട്ടുള്ള ആളാണ് താനെന്ന് സംവിധായകൻ സിദ്ധാർത്ഥ് ശിവ. പാർവ്വതിക്കൊപ്പം എങ്ങനെ വർക്ക് ചെയ്യുന്നുവെന്ന് സിനിമ മേഖലയിലുള്ള നിരവധിപേർ ചോദിച്ചിട്ടുണ്ടെന്നും സിദ്ധാർത്ഥ് ശിവ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ശേഷം വെള്ളിത്തിര എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർവ്വതി ഉണ്ടാക്കിയ ഒരു ബാക്കപ്പ് ഉണ്ട്. ഒരു സോഷ്യോ കൾച്ചറൽ ബാക്കപ്പ്. മാതാപിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉണ്ടാക്കിയിട്ടുള്ള ബാക്കപ്പ്. പാർവതി എന്ന വ്യക്തി ഇങ്ങനെ ആകുന്നത് അവരുടെ പത്ത് മുപ്പത് വർഷത്തെ കാഴ്ചപ്പാടുകളാണ്. എന്റെ കൂടെ ഒരു 40 ദിവസം ഷൂട്ട് ചെയ്യാൻ വേണ്ടി അതൊന്നും എടുത്ത് മാറ്റേണ്ട കാര്യമില്ല. പാർവതി എങ്ങനെയാണോ അങ്ങനെ തന്നെ മതി.

സിദ്ധാർത്ഥ് ശിവ

‘ഞാൻ പാർവ്വതിക്കൊപ്പം വർക്ക് ചെയ്യുമ്പോളും അതിന് ശേഷവും നിരവധിപേർ ചോദിച്ചിട്ടുണ്ട്. എങ്ങനെ പാർവ്വതിക്കൊപ്പം സിനിമ ചെയ്യുന്നു എന്ന്. അതിനു പാർവതി എങ്ങനെയാണോ അങ്ങനെ ഞാൻ അടവാങ്ക് എടുത്തിരിക്കുകയാണ് എന്നാണ് എന്റെ ഉത്തരം’, സിദ്ധാർത്ഥ് ശിവ പറയുന്നു.

ഏറെ വിവാദങ്ങൾക്കൊടുവിൽ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വര്‍ത്തമാനം റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

വര്‍ത്തമാനത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ദേശ വിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനത്തിന് അനുവാദം നിഷേധിച്ചത്.

പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ചെറിയമാറ്റങ്ങളോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നൽകുകയായിരുന്നു. ”രചയിതാവിന്റെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിര്‍ണയിച്ചവര്‍ അറിയുക, മലയാള ചലച്ചിത്ര ആവിഷ്‌ക്കാരെ ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്ന്. ബാക്കി വര്‍ത്തമാനം ‘വര്‍ത്തമാനം’ തന്നെ നിങ്ങളോട് പറയും. മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി” വിഷയത്തെ കുറിച്ച് ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു.

റോഷന്‍ മാത്യൂ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബിജിപാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. അളഗപ്പന്‍ നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Next Story

Popular Stories