Top

യുവാക്കള്‍ കൊവിഡ് കാരണമല്ല വാക്‌സിന്‍ കാരണമാണ് മരിക്കാന്‍ സാധ്യതയെന്ന് പ്രശാന്ത് ഭൂഷന്‍; ഇതിനോട് യോജിക്കാനാവില്ലെന്ന് സിദ്ദാര്‍ഥ്

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളെ എത്രയും വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ബോധവത്കരണം നല്‍കി കൊണ്ടിരിക്കുന്ന സമയത്ത് വ്യത്യസ്ത അഭിപ്രായവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്‌സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രശാന്ത് ഭൂഷന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച് നടന്‍ സിദ്ദാര്‍ഥ് രംഗത്തെത്തിയിട്ടുണ്ട്. പ്രശാന്ത് ഭൂഷന്റെ വാക്കുകളോട് തനിക്ക് യോജിക്കാന്‍ കഴിയില്ല. […]

28 Jun 2021 3:00 AM GMT
ഫിൽമി റിപ്പോർട്ടർ

യുവാക്കള്‍ കൊവിഡ് കാരണമല്ല വാക്‌സിന്‍ കാരണമാണ് മരിക്കാന്‍ സാധ്യതയെന്ന് പ്രശാന്ത് ഭൂഷന്‍; ഇതിനോട് യോജിക്കാനാവില്ലെന്ന് സിദ്ദാര്‍ഥ്
X

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളെ എത്രയും വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ബോധവത്കരണം നല്‍കി കൊണ്ടിരിക്കുന്ന സമയത്ത് വ്യത്യസ്ത അഭിപ്രായവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്‌സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രശാന്ത് ഭൂഷന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച് നടന്‍ സിദ്ദാര്‍ഥ് രംഗത്തെത്തിയിട്ടുണ്ട്. പ്രശാന്ത് ഭൂഷന്റെ വാക്കുകളോട് തനിക്ക് യോജിക്കാന്‍ കഴിയില്ല. എല്ലാവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയായില്ലെന്നും സിദ്ദാര്‍ഥ് ട്വീറ്റ് ചെയ്തു.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്: ‘ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്‌സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് ഭേദമായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നിനേക്കാള്‍ നല്ല രീതിയിലുള്ള പ്രതിരോധ ശേഷിയുണ്ട്. വാകിസ്ന്‍ കാരണം അവരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടാനാണ് സാധ്യത’

സിദ്ദാര്‍ഥിന്റെ ട്വീറ്റ്: ‘പ്രശാന്ത് ഭൂഷന്റെ ഈ വാക്കുകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ഈ ട്വീറ്റ് തെറ്റായ വിവരമായി ട്വിറ്റര്‍ കണക്കാക്കണം. എത്രയും പെട്ടന്ന് തന്നെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കേണ്ട സമയത്ത് ഈ പരാമര്‍ശം നിങ്ങളുടെ പേരിനെ മോശമായി ബാധിക്കും.’

അതേസമയം സംസ്ഥാനത്ത് എല്ലാവര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് വാക്സിന്‍ നല്‍കാന്‍ തീരുമാനമായി. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അതേസമയം, ഗുരുതര രോഗം ഉള്ളവര്‍ക്ക് ഉള്‍പ്പെടെ മുന്‍ഗണന തുടരും.

നിലവില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിന്‍ ലഭ്യത അനുസരിച്ചായിരുന്നു സംസ്ഥാനത്ത് വാക്സിന്‍ വിതരണം നടത്തി വന്നിരുന്നത്. 5 മാസമായി തുടരുന്ന വാക്സില്‍ യജ്ഞത്തില്‍ പ്രായമായവര്‍, നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞവര്‍, പതിനെട്ടിനും നാല്‍പത്തിനാലിനും ഇടയില്‍ മുന്‍ഗണന വേണ്ടവര്‍. എന്നിങ്ങനെ വിഭാഗങ്ങളെ നിശ്ചയിച്ചായിരുന്നു വിതരണം. എന്നാല്‍ കേന്ദ്രം വാക്സിന്‍ വിതരണ നയം മാറ്റുകയും വാക്സിനുകളുടെ ലഭ്യത ഉറപ്പാവുന്ന സാഹചര്യം വരുകയും ചെയ്യതോടെയാണ് ഉപാധികളില്ലാതെ വിതരണം നടത്തുന്നത്.

ഇതോടെ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 20 ദിവസത്തിനിടെ 20 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകളാണ് സംസ്ഥാനത്ത് എത്തിയത്. ഇത് സംസ്ഥാനത്തെ വാക്സിന്‍ ലഭ്യതയും വര്‍ദ്ധിപ്പിച്ചു. നിലവില്‍ സംസ്ഥാനത്തെ 29.6 ശതമാനം പേര്‍ക്ക് വാക്സിന്‍ കുത്തിവയ്പ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്കകം ഇത് മുപ്പത് ശതമാനം പിന്നിടുകയും ചെയ്യും. വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുക എന്നാണ് തീരുമാനത്തിന്റെ ലക്ഷ്യം. വാക്സിന്‍ ലഭ്യത നിലവിലെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ കേരളത്തില്‍ വാക്സിനേഷനില്‍ വലിയ മുന്നേറ്റം സൃഷടിക്കുന്ന തീരുമാനമാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്.

Next Story