Top

‘ക്രിസ്തു സുവിശേഷം വളര്‍ത്താന്‍ പറഞ്ഞത് മക്കളുടെ എണ്ണം കൂട്ടിയിട്ടാണോ?’; ഉത്തരംമുട്ടി കെന്നഡി കരിമ്പിന്‍കാല

ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയ പാലാ രൂപതയ്‌ക്കെതിരെ അല്‍മായ മുന്നേറ്റ സമിതി നേതാവ് ഷൈജു ആന്റണി. കൂടുതല്‍ കുട്ടികളെ കുട്ടികളെ ജനിപ്പിച്ചല്ല ക്രിസ്തീയ വിശ്വാസം വളര്‍ത്തേണ്ടെതെന്നും അതല്ല ക്രിസ്തു പഠിപ്പിച്ചതെന്നും ഷൈജു ആന്റണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധി കെന്നഡി കരിമ്പിന്‍കാല നടത്തിയ വാദങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരമൊരു സര്‍ക്കുലര്‍ കൊണ്ട് സീറോ മലബാര്‍ സഭ രണ്ട് കാര്യങ്ങളില്‍ ഞങ്ങള്‍ തോറ്റു സമ്മതിക്കുകയാണ്. ഒന്നാമത്തെ കാര്യം […]

27 July 2021 5:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ക്രിസ്തു സുവിശേഷം വളര്‍ത്താന്‍ പറഞ്ഞത് മക്കളുടെ എണ്ണം കൂട്ടിയിട്ടാണോ?’; ഉത്തരംമുട്ടി കെന്നഡി കരിമ്പിന്‍കാല
X

ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയ പാലാ രൂപതയ്‌ക്കെതിരെ അല്‍മായ മുന്നേറ്റ സമിതി നേതാവ് ഷൈജു ആന്റണി. കൂടുതല്‍ കുട്ടികളെ കുട്ടികളെ ജനിപ്പിച്ചല്ല ക്രിസ്തീയ വിശ്വാസം വളര്‍ത്തേണ്ടെതെന്നും അതല്ല ക്രിസ്തു പഠിപ്പിച്ചതെന്നും ഷൈജു ആന്റണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധി കെന്നഡി കരിമ്പിന്‍കാല നടത്തിയ വാദങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരമൊരു സര്‍ക്കുലര്‍ കൊണ്ട് സീറോ മലബാര്‍ സഭ രണ്ട് കാര്യങ്ങളില്‍ ഞങ്ങള്‍ തോറ്റു സമ്മതിക്കുകയാണ്. ഒന്നാമത്തെ കാര്യം സുവിശേഷ വല്‍ക്കരണം നടത്താന്‍ മറ്റ് മാര്‍ഗങ്ങളില്ല. ഇനി പ്രജനനം മാത്രമേ വഴിയുള്ളൂ. രണ്ടാമത്തെ കാര്യം ഞങ്ങളെ സംബന്ധിച്ചിടത്തോളം ക്വാണ്ടിറ്റിയാണ് പ്രധാനം ക്വാളിറ്റിയല്ല. എന്നും ഇവര്‍ സമ്മതിക്കുന്നു. ഇതിന് ഇവര്‍ കാരണമായി പറയുന്നത് മുസ്ലിം സമുദായത്തിന്റെ എണ്ണം കൂടുന്നു. അതു കൊണ്ടു നമ്മളും കൂടണമെന്നാണെന്നും ഷൈജു ആന്റണി പറഞ്ഞു.

സഭാ വിശ്വാസികളുടെ എണ്ണം കൂടുന്നതിലെന്താണ് പ്രശ്‌നമെന്ന് കെന്നഡി കരിമ്പിന്‍കാലയുടെ ചോദ്യത്തിനെയും ഷൈജു ആന്റണി എതിര്‍ത്തു.

‘കെന്നഡിക്ക് ക്രിസ്തുവില്‍ വിശ്വാസമുണ്ടോ. ക്രിസ്തു സുവിശേഷം വളര്‍ത്താന്‍ പറഞ്ഞത് മക്കളെ പ്രസവിച്ചാണോ? ക്രിസ്താനികളുടെ എണ്ണം കൂടേണ്ടത് മക്കളുടെ എണ്ണം കൂട്ടിയിട്ടാണോ. അങ്ങനെയാണോ സുവിശേഷം പഠിപ്പിക്കുന്നത്. അതിനെന്തു ചെയ്യണമെന്ന് ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്. അവന്‍ ജീവിച്ചു കാണിച്ചു തന്നിട്ടുണ്ട്. എന്റെയും നിന്റെയും ജീവിതം കണ്ട് അനേകര്‍ കടന്നു വരേണ്ട ഈ സഭയിലേക്ക് മക്കളെ പെറ്റു പെരുകിയില്ല എണ്ണം കൂട്ടേണ്ടത്. അങ്ങനെയാണോ സഭ പഠിപ്പിച്ചത്. കത്തോലിക്കാ സഭ ആധികാരികമായി പഠിപ്പിക്കുന്നത് റെസ്‌പോണ്‍സിബിള്‍ പാരന്റ്ഹുഡിനെ പറ്റിയാണ്. കുട്ടികളുടെ എണ്ണം കൂട്ടാനല്ല,’ ഷൈജു ആന്റണി പറഞ്ഞു.

Popular

    Next Story