Top

ബിജെപി നേതാവിനെ കരി ഓയിലില്‍ കുളിപ്പിച്ച് ശിവസേന പ്രവര്‍ത്തകര്‍

മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ കരി ഓയിലില്‍ കുളിപ്പിച്ച് സാരി ഉടുപ്പിച്ച് ശിവസേന പ്രവര്‍ത്തകര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറയെ വിമര്‍ശിച്ചതാണ് ആക്രമത്തിന് കാരണമായത്. സോലാപൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്. ഗിരിഷ് കടേക്കര്‍ എന്ന ബിജെപി നേതാവിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തലവഴി കരിഓയില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തെരുവിലൂടെ നടത്തിക്കുകയും നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുകയും ചെയ്തു. ഉദ്ദവ് താക്കറെ വിമര്‍ശിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ശിവസേനാ […]

8 Feb 2021 3:43 AM GMT

ബിജെപി നേതാവിനെ കരി ഓയിലില്‍ കുളിപ്പിച്ച് ശിവസേന പ്രവര്‍ത്തകര്‍
X

മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ കരി ഓയിലില്‍ കുളിപ്പിച്ച് സാരി ഉടുപ്പിച്ച് ശിവസേന പ്രവര്‍ത്തകര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറയെ വിമര്‍ശിച്ചതാണ് ആക്രമത്തിന് കാരണമായത്. സോലാപൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്.

ഗിരിഷ് കടേക്കര്‍ എന്ന ബിജെപി നേതാവിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തലവഴി കരിഓയില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തെരുവിലൂടെ നടത്തിക്കുകയും നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുകയും ചെയ്തു. ഉദ്ദവ് താക്കറെ വിമര്‍ശിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ശിവസേനാ പ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൊലപൂര്‍ പൊലീസ് അറിയിച്ചു.

Next Story