Top

‘ഉടന്‍ തിരുമ്പി വരുവോം’; ശ്രേയസ് അയ്യരുടെ സര്‍ജറി പൂര്‍ത്തിയായി, ഇനി വിശ്രമം

ഡെല്‍ഹി ക്യാപ്റ്റല്‍സ് നായകനും ഇന്ത്യന്‍ താരവുമായ ശ്രേയസ് അയ്യരുടെ സര്‍ജറി പൂര്‍ത്തിയായി. ഓപ്പറേഷന്‍ പൂര്‍ണവിജയമാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും താരം ട്വീറ്റ് ചെയ്തു. ആശുപത്രയില്‍ നിന്നുള്ള ചിത്രത്തോടൊപ്പമാണ് താരത്തിന്റെ ട്വീറ്റ്. ദീര്‍ഘനാള്‍ വിശ്രമം ആവശ്യമുള്ളതിനാല്‍ ഐപിഎല്ലില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ടീം പ്ലേ ഓഫിലേക്ക് മുന്നേറിയാല്‍ അവസാന നിമിഷം ടീമിലേക്ക് തിരികെയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതനിടെയാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. എട്ടാമത്തെ ഓവറില്‍ ജെയ്‌സണ്‍ റോയി അടിച്ച പന്ത് മനോഹരമായി […]

8 April 2021 5:58 AM GMT

‘ഉടന്‍ തിരുമ്പി വരുവോം’; ശ്രേയസ് അയ്യരുടെ സര്‍ജറി പൂര്‍ത്തിയായി, ഇനി വിശ്രമം
X

ഡെല്‍ഹി ക്യാപ്റ്റല്‍സ് നായകനും ഇന്ത്യന്‍ താരവുമായ ശ്രേയസ് അയ്യരുടെ സര്‍ജറി പൂര്‍ത്തിയായി. ഓപ്പറേഷന്‍ പൂര്‍ണവിജയമാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും താരം ട്വീറ്റ് ചെയ്തു. ആശുപത്രയില്‍ നിന്നുള്ള ചിത്രത്തോടൊപ്പമാണ് താരത്തിന്റെ ട്വീറ്റ്.

ദീര്‍ഘനാള്‍ വിശ്രമം ആവശ്യമുള്ളതിനാല്‍ ഐപിഎല്ലില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ടീം പ്ലേ ഓഫിലേക്ക് മുന്നേറിയാല്‍ അവസാന നിമിഷം ടീമിലേക്ക് തിരികെയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതനിടെയാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. എട്ടാമത്തെ ഓവറില്‍ ജെയ്‌സണ്‍ റോയി അടിച്ച പന്ത് മനോഹരമായി ശ്രേയസ് ഫീല്‍ഡ് ചെയ്തു. എന്നാല്‍ ഡൈവ് ചെയ്ത ശ്രേയസിന്റെ തോളെല്ല് നിലത്ത് തട്ടി പരിക്കേറ്റു.

വേദന കൊണ്ട് പുളഞ്ഞ താരത്തെ ടീം ഡോക്ടറെത്തി പവലിയനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ഒരാഴ്ച്ച നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമായിരുന്നു സര്‍ജറി. കൂടുതല്‍ വിദ്ഗദ്ധ ചികിത്സ ഇനി ലഭ്യമാക്കും.

Next Story

Popular Stories