Top

‘ഒരു രൂപ കുറയാതെ ഏഴ് കോടിയും നല്‍കും’; പരിക്കേറ്റ ശ്രേയസിന്റെ പ്രതിഫലം കാര്യത്തില്‍ ഡെല്‍ഹി ക്യാപ്റ്റല്‍സ്

പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യരുടെ പ്രതിഫലത്തുക പൂര്‍ണമായും നല്‍കുമെന്ന് മാനേജ്‌മെന്റ്. ഏഴ് കോടി രൂപയാണ് ശ്രേയസ് അയ്യരുടെ പ്രതിഫലം. താരത്തിന് നാല് മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഫിറ്റ്‌നസ് തെളിയിച്ച് തിരികെ വരാനാവും ശ്രേയസ് ഇനി ശ്രമിക്കുക. ഇന്ത്യയുടെ ടി20 ടീമിലെ അവിഭാജ്യ താരമാണ് ഡെല്‍ഹിയുടെ നായകന്‍. ശ്രേയസില്ലാത്ത സാഹചര്യത്തിൽ ഋഷഭ് പന്തായിരിക്കും ടൂർണമെന്റിൽ ടീമിനെ നയിക്കുക. സീനിയർ താരങ്ങളായ […]

4 April 2021 3:58 AM GMT

‘ഒരു രൂപ കുറയാതെ ഏഴ് കോടിയും നല്‍കും’; പരിക്കേറ്റ ശ്രേയസിന്റെ പ്രതിഫലം കാര്യത്തില്‍ ഡെല്‍ഹി ക്യാപ്റ്റല്‍സ്
X

പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യരുടെ പ്രതിഫലത്തുക പൂര്‍ണമായും നല്‍കുമെന്ന് മാനേജ്‌മെന്റ്. ഏഴ് കോടി രൂപയാണ് ശ്രേയസ് അയ്യരുടെ പ്രതിഫലം. താരത്തിന് നാല് മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഫിറ്റ്‌നസ് തെളിയിച്ച് തിരികെ വരാനാവും ശ്രേയസ് ഇനി ശ്രമിക്കുക. ഇന്ത്യയുടെ ടി20 ടീമിലെ അവിഭാജ്യ താരമാണ് ഡെല്‍ഹിയുടെ നായകന്‍.

ശ്രേയസില്ലാത്ത സാഹചര്യത്തിൽ ഋഷഭ് പന്തായിരിക്കും ടൂർണമെന്റിൽ ടീമിനെ നയിക്കുക. സീനിയർ താരങ്ങളായ അജിൻക്യെ രെഹാനെ, രവിചന്ദ്ര അശ്വിൻ, ശിഖർ ധവാൻ തുടങ്ങിയ താരങ്ങളും ടീമിനൊപ്പമുണ്ട്. ശ്രേയസിന്റെ ഇടത് തോൾക്കുഴ തെറ്റിയതായിട്ടാണ് മെഡിക്കൽ റിപ്പോർട്ട്. നേരത്തെ ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കാനും താരത്തിന് ക്ഷണം ലഭിച്ചിരുന്നു. സർജറിക്ക് ശേഷം കൂടുതൽ വിദഗ്ദ്ധ പരിചരണം ലഭ്യമാക്കും.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതനിടെയാണ് ശ്രേയസിന് പരിക്കേൽക്കുന്നത്. എട്ടാമത്തെ ഓവറിൽ ജെയ്‌സൺ റോയി അടിച്ച പന്ത് മനോഹരമായി ശ്രേയസ് ഫീൽഡ് ചെയ്തു. എന്നാൽ ഡൈവ് ചെയ്ത ശ്രേയസിന്റെ തോളെല്ല് നിലത്ത് തട്ടി പരിക്കേറ്റു. വേദന കൊണ്ട് പുളഞ്ഞ താരത്തെ ടീം ഡോക്ടർ പരിശോധിച്ച ശേഷം മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

#SkipperShreyas isn’t just a hashtag to us, it’s an emotion 💙

We gonna miss you skip, more power to you to make a roaring comeback soon 🤗#YehHaiNayiDilli @ShreyasIyer15 pic.twitter.com/v666XOHyDP— Delhi Capitals (@DelhiCapitals) March 31, 2021

Next Story

Popular Stories