Top

ശ്രേയസ് അയ്യര്‍ ലങ്കയിലേക്കില്ല; ധവാനും ഹര്‍ദ്ദിക്കും നായകന്മാരായേക്കും, ഇരു ടീമിലും സഞ്ജു ഉള്‍പ്പെടുമെന്നും സൂചന

ശ്രീലങ്കന്‍ പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരം ശ്രേയസ് അയ്യര്‍ ഉണ്ടാകില്ല. പരുക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമിക്കുന്ന താരം പരമ്പരയ്ക്കു മുമ്പായി ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധ്യതയില്ല. ശ്രേയസ് തന്നെയാണ് ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചത്. പരമ്പരയ്ക്കു മുമ്പ് പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ പരമ്പരയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ശ്രേയസിന്റെ ആവശ്യം. പരമ്പരയില്‍ ഏകദിന-ട്വന്റി 20 ടീമുകളുടെ നായകനായി ബി.സി.സി.ഐ. പരിഗണിച്ചിരുന്നത് ശ്രേയസിനെയായിരുന്നു. കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനല്‍ വരെയെത്തിച്ച ശ്രേയസിന്റെ ക്യാപ്റ്റന്‍സി മികവ് ഏറെ […]

12 May 2021 3:34 AM GMT

ശ്രേയസ് അയ്യര്‍ ലങ്കയിലേക്കില്ല; ധവാനും ഹര്‍ദ്ദിക്കും നായകന്മാരായേക്കും, ഇരു ടീമിലും സഞ്ജു ഉള്‍പ്പെടുമെന്നും സൂചന
X

ശ്രീലങ്കന്‍ പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരം ശ്രേയസ് അയ്യര്‍ ഉണ്ടാകില്ല. പരുക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമിക്കുന്ന താരം പരമ്പരയ്ക്കു മുമ്പായി ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധ്യതയില്ല. ശ്രേയസ് തന്നെയാണ് ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചത്.

പരമ്പരയ്ക്കു മുമ്പ് പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ പരമ്പരയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ശ്രേയസിന്റെ ആവശ്യം. പരമ്പരയില്‍ ഏകദിന-ട്വന്റി 20 ടീമുകളുടെ നായകനായി ബി.സി.സി.ഐ. പരിഗണിച്ചിരുന്നത് ശ്രേയസിനെയായിരുന്നു. കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനല്‍ വരെയെത്തിച്ച ശ്രേയസിന്റെ ക്യാപ്റ്റന്‍സി മികവ് ഏറെ പ്രശംസ നേടിയിരുന്നു.

ശ്രേയസിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനെയും ഹര്‍ദ്ദിക് പാണ്ഡ്യയെയും നായകനാക്കാനാണ് ബി.സി.സി.ഐ. ഉദ്ദേശിക്കുന്നത്. ലങ്കയില്‍ മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി 20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിന്റെ നായകനായി ധവാനെയും ട്വന്റി 20 ടീമിന്റെ നായകനായി പാണ്ഡ്യയെയും നിയമിക്കാനാണ് ബി.സി.സി.ഐ. ലക്ഷ്യമിടുന്നത്.

ഇരുടീമുകളിലും മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചേക്കും. എന്നാല്‍ ഇഷാന്‍ കിഷനും ടീമില്‍ സാധ്യതയുള്ളതിനാല്‍ ആരാകും അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കുകയെന്നത് പറയാറായിട്ടില്ല.

Next Story

Popular Stories