Top

ശ്രേയസ് അയ്യരുടെ ഓപ്പറേഷന്‍ തിയതി അടുത്തയാഴ്ച്ച തീരുമാനിക്കും

പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ സര്‍ജറിയുടെ തിയതി അടുത്തഴായ്ച്ച തീരുമാനിക്കും. ഇപ്പോള്‍ നിരീക്ഷണത്തിലിരിക്കുന്ന താരത്തെ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് ശേഷം മാത്രമെ സര്‍ജറിക്കുള്ള തിയതി പ്രഖ്യാപിക്കു. പരിക്ക് ഗുരുതരമായതിനാല്‍ താരത്തിന് ഐപിഎല്‍ ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ശ്രേയസിന്റെ ഇടത് തോള്‍ക്കുഴ തെറ്റിയതായിട്ടാണ് റിപ്പോര്‍ട്ട്. സര്‍ജറിക്ക് ശേഷമാവും എത്ര നാള്‍ വിശ്രമം വേണ്ടിവരുമെന്ന കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവു. നേരത്തെ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാനും താരത്തിന് ക്ഷണം ലഭിച്ചിരുന്നു. സര്‍ജറിക്ക് […]

26 March 2021 12:16 AM GMT

ശ്രേയസ് അയ്യരുടെ ഓപ്പറേഷന്‍ തിയതി അടുത്തയാഴ്ച്ച തീരുമാനിക്കും
X

പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ സര്‍ജറിയുടെ തിയതി അടുത്തഴായ്ച്ച തീരുമാനിക്കും. ഇപ്പോള്‍ നിരീക്ഷണത്തിലിരിക്കുന്ന താരത്തെ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് ശേഷം മാത്രമെ സര്‍ജറിക്കുള്ള തിയതി പ്രഖ്യാപിക്കു. പരിക്ക് ഗുരുതരമായതിനാല്‍ താരത്തിന് ഐപിഎല്‍ ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്.

ശ്രേയസിന്റെ ഇടത് തോള്‍ക്കുഴ തെറ്റിയതായിട്ടാണ് റിപ്പോര്‍ട്ട്. സര്‍ജറിക്ക് ശേഷമാവും എത്ര നാള്‍ വിശ്രമം വേണ്ടിവരുമെന്ന കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവു. നേരത്തെ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാനും താരത്തിന് ക്ഷണം ലഭിച്ചിരുന്നു. സര്‍ജറിക്ക് ശേഷം കൂടുതല്‍ വിദഗ്ദ്ധ പരിചരണം ലഭ്യമാക്കും. ഗുരുതരമാണെന്ന് ബോധ്യം വന്നാല്‍ ഐപിഎല്‍ സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നും താരത്തിന് പിന്മാറേണ്ടി വരും.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതനിടെയാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. എട്ടാമത്തെ ഓവറില്‍ ജെയ്സണ്‍ റോയി അടിച്ച പന്ത് മനോഹരമായി ശ്രേയസ് ഫീല്‍ഡ് ചെയ്തു. എന്നാല്‍ ഡൈവ് ചെയ്ത ശ്രേയസിന്റെ തോളെല്ല് നിലത്ത് തട്ടി പരിക്കേറ്റു. വേദന കൊണ്ട് പുളഞ്ഞ താരത്തെ ടീം ഡോക്ടറെത്തി പവലിയനിലേക്ക് കൊണ്ടുപോയി.

Next Story

Popular Stories