Top

ശ്രേയ ഘോഷാൽ അമ്മയാകുന്നു; പുതിയൊരു അധ്യായം ആരംഭിക്കുന്നുവെന്ന് ഗായിക

താനും ഭർത്താവ് ശിലാദിത്യയും പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്നും ശ്രേയ പറയുന്നു.

4 March 2021 1:41 AM GMT
ഫിൽമി റിപ്പോർട്ടർ

ശ്രേയ ഘോഷാൽ അമ്മയാകുന്നു; പുതിയൊരു അധ്യായം ആരംഭിക്കുന്നുവെന്ന് ഗായിക
X

ഗായിക ശ്രേയ ഘോഷാൽ അമ്മയാകുന്നു. ശ്രേയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ചത്. താനും ഭർത്താവ് ശിലാദിത്യയും പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്നും ശ്രേയ പറയുന്നു.

ബേബി ശ്രേയാദിത്യ എത്തുന്നു. ഞാനും ഭർത്താവ് ശിലാദിത്യയും ഈ വാർത്ത നിങ്ങളെ അറിയിക്കുന്നതിൽ വളരെ സന്തുഷ്ടരാണ്. ഞങ്ങൾ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം.

ശ്രേയ ഘോഷാൽ

2015ലായിരുന്നു തന്റെ ബാല്യകാല സുഹൃത്തായ ശിലാദിത്യയുമായി ശ്രേയ ഘോഷാലിന്റെ വിവാഹം. 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഗാനം ആലപിച്ചിട്ടുള്ള ഗായികയാണ് ശ്രേയ ഘോഷാൽ. 2007ൽ മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലെ ‘വിടപറയുകയാണോ ‘എന്ന ഗാനത്തിലൂടെയാണ് ശ്രേയ മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് 70ലധികം സിനിമകൾക്കായി മലയാളത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്. ദേശിയ പുരസ്കാരവും കേരള സ്റ്റേറ്റ് അവാർഡും നാല് തവണ ശ്രേയ കരസ്ഥമാക്കിയിട്ടുണ്ട്.

Next Story