Top

റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണം, സഞ്ചിയില്‍ താമരയും; നിര്‍ദേശവുമായി ബിജെപി

റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാന്‍ നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ വിതരണം നടക്കുന്നിടങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം. റേഷന്‍ ഷോപ്പുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സഞ്ചികളില്‍ താമരയുടെ ചിത്രം പതിപ്പിക്കാനും നിര്‍ദേശമുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ സിങ്ങാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭക്ഷ്യ പദ്ധതി […]

3 July 2021 4:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണം, സഞ്ചിയില്‍ താമരയും; നിര്‍ദേശവുമായി ബിജെപി
X

റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാന്‍ നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ വിതരണം നടക്കുന്നിടങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം. റേഷന്‍ ഷോപ്പുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സഞ്ചികളില്‍ താമരയുടെ ചിത്രം പതിപ്പിക്കാനും നിര്‍ദേശമുണ്ട്.

ബിജെപി ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ സിങ്ങാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭക്ഷ്യ പദ്ധതി ഊര്‍ജ്ജസ്വലതയോടെ പരസ്യപ്രചാരണത്തിന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വീണ്ടും നടപ്പാക്കിയത്. ജൂണ്‍ മുതല്‍ രണ്ട് മാസങ്ങളില്‍ ഇവ വിതരണം ചെയ്യുന്നത്. വ്യക്തികള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം രാജ്യത്തെ 80 കോടി ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.

Next Story