‘ഷെഫീക്കിന്റെ ചികിത്സ വൈകിപ്പിച്ച ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണം’; സംഭവങ്ങള്‍ക്ക് താന്‍ ദൃക്‌സാക്ഷിയെന്ന് നിപുണ്‍ ചെറിയാന്‍
റിമാന്‍ഡ് പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍. ഷഫീഖ് ‘ഫിക്‌സ്’ പോലെയുള്ള ലക്ഷണങ്ങള്‍ കാണിച്ച് തല തല്ലി നിലത്തുവീണതിന് ആ സമയത്ത് കാക്കനാട് ബോര്‍സ്റ്റല്‍ ജയിലിലുണ്ടായിരുന്ന താന്‍ ദൃക്‌സാക്ഷിയാണെന്ന് നിപുണ്‍ ചെറിയാന്‍ പറഞ്ഞു. പ്രഥമ ശുശ്രൂഷ നല്‍കിയത് അതേ സെല്ലിലെ മറ്റ് അന്തേവാസികളായിരുന്നു. ജയില്‍ അധികൃതര്‍ സെല്ലിലേക്ക് എത്തിയിട്ടും, ഷഫീഖിന്റെ കൈയില്‍ ‘താക്കോല്‍’ വെയ്ക്കുന്ന രീതികള്‍ ആണ് ചെയ്തതെന്നും നിപുണ്‍ ചെറിയാന്‍ ചൂണ്ടിക്കാട്ടി. […]

റിമാന്‍ഡ് പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍. ഷഫീഖ് ‘ഫിക്‌സ്’ പോലെയുള്ള ലക്ഷണങ്ങള്‍ കാണിച്ച് തല തല്ലി നിലത്തുവീണതിന് ആ സമയത്ത് കാക്കനാട് ബോര്‍സ്റ്റല്‍ ജയിലിലുണ്ടായിരുന്ന താന്‍ ദൃക്‌സാക്ഷിയാണെന്ന് നിപുണ്‍ ചെറിയാന്‍ പറഞ്ഞു. പ്രഥമ ശുശ്രൂഷ നല്‍കിയത് അതേ സെല്ലിലെ മറ്റ് അന്തേവാസികളായിരുന്നു. ജയില്‍ അധികൃതര്‍ സെല്ലിലേക്ക് എത്തിയിട്ടും, ഷഫീഖിന്റെ കൈയില്‍ ‘താക്കോല്‍’ വെയ്ക്കുന്ന രീതികള്‍ ആണ് ചെയ്തതെന്നും നിപുണ്‍ ചെറിയാന്‍ ചൂണ്ടിക്കാട്ടി.
ഷഫീഖ് തല അടിച്ച് നിലത്ത് വീണത് ചൂണ്ടിക്കാണിച്ചിട്ടും, വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ജയില്‍ അധികൃതര്‍ തയാറായില്ല. സമയത്ത് വൈദ്യ സഹായം ലഭിച്ചിരുന്നുവെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു എന്ന് കരുതുന്നു.
നിപുണ്‍ ചെറിയാന്‍
ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത കേസില്‍ ജനുവരി ആറ് മുതല്‍ 12 വരെ നിപുണ്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.
നിപുണ്‍ ചെറിയാന്റെ പ്രതികരണം
“കാക്കനാട് ബോര്‍സ്റ്റല്‍ ജയിലില്‍ 35 വയസുള്ള ഷെഫീക്കിന്റെ മരണം ജയില്‍ അധികൃതരുടെ അനാസ്ഥ. ഞാന്‍ സാക്ഷി. ജയില്‍ അധികൃതര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കണം. ഇന്നാണ് പത്ര വാര്‍ത്തയിലൂടെ കാക്കനാട് ബോര്‍സ്റ്റല്‍ ജയില്‍ വാസിയായിരുന്ന റിമാന്‍ഡ് പ്രതി കോട്ടയം സ്വദശിയുടെ മരണ വാര്‍ത്ത അറിഞ്ഞത്. വളരെ അതികം ദുഃഖിപ്പിക്കുന്ന വാര്‍ത്തയാണ് ഇത്. ഞാന്‍ ജനുവരി 6 മുതല്‍ ജനുവരി 12 വരെ കാക്കനാട് ബോര്‍സ്റ്റല്‍ ജയിലിലെ 14 നമ്പര്‍ സെല്ലിലെ അന്തേവാസിയായിരിന്നു. എന്റെ കണ്മുന്നിലാണ് നേരെ എതിര്‍വശത്തുള്ള സെല്ലില്‍ ‘ഫിക്‌സ്’ പോലെയുള്ള ലക്ഷണങ്ങള്‍ കാണിച്ച്, വലിയ അലര്‍ച്ചയോടെ ഷഫീക്ക് തല തല്ലി നിലത്ത് വീണത്. പ്രഥമ ശുശ്രൂഷ നല്‍കിയത് അതേ സെല്ലിലെ മറ്റ് അന്തേവാസികളായിരുന്നു. ജയില്‍ അധികൃതര്‍ സെല്ലിലേക്ക് എത്തിയിട്ടും, ഷഫീഖിന്റെ കൈയില്‍ ‘താക്കോല്‍’ വെയ്ക്കുന്ന രീതികള്‍ ആണ് ചെയ്തത്.
ഷഫീഖ് തല അടിച്ച് നിലത്ത് വീണത് ചൂണ്ടിക്കാണിച്ചിട്ടും, വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ജയില്‍ അധികൃതര്‍ തയാറായില്ല. സമയത്ത് വൈദ്യ സഹായം ലഭിച്ചിരുന്നുവെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു എന്ന് കരുതുന്നു. ഇത്തരം അനാസ്ഥകള്‍ വേറെയും അവിടെ നടന്നിരുന്നു. 13ആം നമ്പര്‍ സെല്ലിലെ വയോധികനായ കുരിയന്‍ എന്ന പേരിലെ അന്തേവാസി തെന്നി വീണ് കൈയൊടിഞ്ഞിട്ടും, ചികിത്സ വൈകിപ്പിക്കുകയും, ആശുപത്രിയില്‍ നിന്ന് ഒടിഞ്ഞ കൈയുമായി വീണ്ടും സെല്ലില്‍ അടയ്ക്കുകയാണ് ചെയ്തത്. ഒരു കൈ ഒടിഞ്ഞ് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന അവസ്ഥയില്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും ചെയാന്‍ സാധിക്കാതെ ആണ് അദ്ദേഹം അവിടെ കഴിഞ്ഞത്.
കാക്കനാട് ബോര്‍സ്റ്റല്‍ ജയിലില്‍ വൃത്തിഹീനമായ രീതിയിലാണ് അന്തേവാസികള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. പലപ്പോഴും ഭക്ഷ്യ യോഗ്യമല്ലാത്തവ ആയിരുന്നു. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കോവിഡ് ടെസ്റ്റ് റിസള്‍ട്ട് വരുന്നത് വരെ റിമാന്‍ഡ് പ്രതികളെ പാര്‍പ്പിക്കുന്ന ഈ ജയിലില്‍ യാതൊരു വിധ കോവിഡ് പ്രോട്ടോക്കോളും പാലിച്ചിട്ടില്ല. എന്റെ കാര്യത്തില്‍ തന്നെ അഞ്ച് ദിവസം കഴിഞ്ഞാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. എറണാകുളം സബ് ജയിലില്‍, കൊതുക് ശല്യം ഒഴിവാക്കാന്‍ കൊതുക് തിരികള്‍ ഉപയോഗിച്ചിരുന്നപ്പോള്‍, കാക്കനാട് ബോര്‍സ്റ്റല്‍ ജയിലില്‍ കൊതുക് കടി കൊണ്ട് ആര്‍ക്കും ഉറങ്ങാന്‍ സാധിക്കാത്ത സാഹചര്യം ആയിരിന്നു. പകര്‍ച്ചവ്യാധി നിയമങ്ങള്‍ അനുസരിച്ചും ജയില്‍ അധികൃതര്‍ക്കെതിരെ കേസ് എടുക്കേണ്ടതാണ്. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിക്കും. റിമാന്‍ഡ് ചെയ്യുന്ന മജിസ്‌ട്രേറ്റിനും ഇതില്‍ ഉത്തരവാദിത്വം ഉണ്ട്.”
ഷഫീഖിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. കസ്റ്റഡി മരണങ്ങള്‍ സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി നല്‍കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഷഫീഖ് മരിച്ചത് പൊലീസ് മര്‍ദ്ദനത്തേത്തുടര്‍ന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഷഫീഖ് അപസ്മാരം വന്ന് വീഴുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്നും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചെന്നും ജയില്‍ ഡിഐജി സാം തങ്കയ്യന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.