‘സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം, പല ജില്ലകളിലും സ്റ്റോക്കില്ല’; വി മുരളീധരന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ പലജില്ലകളിലും വാക്സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ മാസം 18 ന് ശേഷം സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭിച്ചിരുന്നു. ഈ വാക്‌സിന്‍ കാര്യക്ഷമമായി വിതരണം ചെയ്യുകയുണ്ടായി. അതിനാല്‍ തന്നെ ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. ഇന്ന് തിരുവനന്തപുരമുള്‍പ്പടെ പല ജില്ലകളിലും വാക്‌സിന്‍ നല്‍കാനില്ലാത്ത സാഹചര്യമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പല ജില്ലകളിലും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് പൂജ്യമാണ്. പത്തനംതിട്ടയില്‍ കൊവാക്‌സിന്‍റെ 1000 ത്തോളം ഡോസ് ബാക്കിയുണ്ട്. സ്റ്റോക്ക് സംബന്ധിച്ച കൂടുതല്‍ […]
26 July 2021 7:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തെ പലജില്ലകളിലും വാക്സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ മാസം 18 ന് ശേഷം സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭിച്ചിരുന്നു. ഈ വാക്‌സിന്‍ കാര്യക്ഷമമായി വിതരണം ചെയ്യുകയുണ്ടായി. അതിനാല്‍ തന്നെ ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. ഇന്ന് തിരുവനന്തപുരമുള്‍പ്പടെ പല ജില്ലകളിലും വാക്‌സിന്‍ നല്‍കാനില്ലാത്ത സാഹചര്യമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പല ജില്ലകളിലും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് പൂജ്യമാണ്. പത്തനംതിട്ടയില്‍ കൊവാക്‌സിന്‍റെ 1000 ത്തോളം ഡോസ് ബാക്കിയുണ്ട്. സ്റ്റോക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രം നല്‍കുന്ന വാക്സിന്‍ സംസ്ഥാനം വേണ്ട രീതിയിൽ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ വിമര്‍ശനത്തിനും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ‘കൊവിന്‍’ പോര്‍ട്ടലില്‍ നിന്ന് തന്നെ വാക്‌സിനേഷനെക്കുറിച്ചുള്ള കണക്കുകള്‍ മനസിലാക്കാവുന്നതാണ്. കേരളത്തിന് വാക്‌സിന്‍ ലഭ്യമാക്കേണ്ടവര്‍ തന്നെ ഇങ്ങനെ പറയുന്നതില്‍ നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ വളരെ സുതാര്യമായാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്നും ആര്‍ക്കും മനസിലാക്കാവുന്നതാണ്. അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് ആവശ്യത്തിനനുസരിച്ച് കേരളത്തിന് വാക്‌സിന്‍ നല്‍കണമെന്നാണ്. വാക്‌സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കേന്ദ്രം വാക്‌സിന്‍ നല്‍കുന്ന മുറയ്ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചത് ഒരു കോടി 66 ലക്ഷത്തോളെ വാക്‌സിന്‍ ഡോസുകളാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ജാഗ്രതയെ തുടർന്ന് വാക്സിൻ അല്പം പോലും പാഴാക്കാതെ വിതരണം പുരോഗമിക്കുന്നത്. സംസ്ഥാനത്തിന് നല്‍കിയ 1.66 കോടി ഡോസിൽ നിന്നും 1.87 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നമുക്ക് സാധിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്‌സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്‍കിയിട്ടുണ്ട്.
ഒരു ദിവസം നാലരലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് നിലവിലെ വാക്‌സിന്‍ ക്ഷാമം. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചു വരികയാണ്.