തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം; തെരഞ്ഞെടുപ്പ് ഡ്യൂട്ടി പറഞ്ഞ് അനര്‍ഹര്‍ വാക്‌സിനേഷന്‍ എടുക്കുന്നതായി ആരോപണം
തിരുവനന്തപുരം ജില്ലയില്‍ വാക്‌സിന്‍ ലഭ്യതക്കുറവ്. വാക്‌സിന്‍ കിട്ടാതെ മുതിര്‍ന്ന പൗരന്‍മാരില്‍ പലരും മടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയെത്തിയ പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശം നല്‍കി. വാക്‌സിന്‍ ക്ഷാമത്തെത്തുടര്‍ന്ന് സ്വാകാര്യ ആശുപത്രികളിലേക്കുള്ള വിതരണം നിര്‍ത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി തുടങ്ങിയ പേരുപറഞ്ഞ് അനര്‍ഹരായ പലരും വാക്‌സിന്‍ കുത്തിവെപ്പ് നടത്തി എന്ന് ആക്ഷേപമുണ്ട്. കണക്കുകള്‍ പ്രകാരം യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് മുപ്പതിനായിരത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ 60000 ത്തിലേറെ പേര്‍ ഈ വിഭാഗത്തില്‍ വാക്‌സിനേഷന് രജിസ്റ്റര്‍ […]

തിരുവനന്തപുരം ജില്ലയില്‍ വാക്‌സിന്‍ ലഭ്യതക്കുറവ്. വാക്‌സിന്‍ കിട്ടാതെ മുതിര്‍ന്ന പൗരന്‍മാരില്‍ പലരും മടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയെത്തിയ പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശം നല്‍കി. വാക്‌സിന്‍ ക്ഷാമത്തെത്തുടര്‍ന്ന് സ്വാകാര്യ ആശുപത്രികളിലേക്കുള്ള വിതരണം നിര്‍ത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി തുടങ്ങിയ പേരുപറഞ്ഞ് അനര്‍ഹരായ പലരും വാക്‌സിന്‍ കുത്തിവെപ്പ് നടത്തി എന്ന് ആക്ഷേപമുണ്ട്. കണക്കുകള്‍ പ്രകാരം യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് മുപ്പതിനായിരത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ 60000 ത്തിലേറെ പേര്‍ ഈ വിഭാഗത്തില്‍ വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി പതിനായിരം പേര്‍ക്കുള്ള വാക്‌സിന്‍ മാത്രമാണ് മിച്ചമുള്ളത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ വികരണം. സ്വകാര്യ ആശുപത്രികളില്‍ താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കു പോലും വാക്‌സിന്‍ ലഭിക്കില്ല. 9ാം തിയ്യതി 21 ലക്ഷം ഡോസ് വാക്‌സിന്‍ എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇവയെചത്തിയാല്‍ വാക്‌സിനേഷന്‍ സുഗമമാവും.