Top

കട തുറക്കല്‍: മുഖ്യമന്ത്രി വിളിച്ച നിര്‍ണായക യോഗം ഇന്ന്; ഇളവ് വേണമെന്ന് ഇടത് അനുകൂല സംഘടനയും

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. കടകള്‍ തുറക്കുന്നതില്‍ വ്യാപാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ചര്‍ച്ച ഇന്ന്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിനോട് ഏറ്റുമുട്ടലിന് ഇല്ലെന്ന് വ്യക്തമാക്കിയ വ്യാപാരികള്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമായിരിക്കും തുടര്‍ തീരുമാനം എന്നും അറിയിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ബുധനാഴ്ച മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം എന്നായിരുന്നു നേരത്തെ വ്യാപാരികള്‍ പ്രതിഷേധം […]

15 July 2021 7:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കട തുറക്കല്‍: മുഖ്യമന്ത്രി വിളിച്ച നിര്‍ണായക യോഗം ഇന്ന്; ഇളവ് വേണമെന്ന് ഇടത് അനുകൂല സംഘടനയും
X

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. കടകള്‍ തുറക്കുന്നതില്‍ വ്യാപാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ചര്‍ച്ച ഇന്ന്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിനോട് ഏറ്റുമുട്ടലിന് ഇല്ലെന്ന് വ്യക്തമാക്കിയ വ്യാപാരികള്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമായിരിക്കും തുടര്‍ തീരുമാനം എന്നും അറിയിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് യോഗം ചേരുന്നുണ്ട്.

ബുധനാഴ്ച മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം എന്നായിരുന്നു നേരത്തെ വ്യാപാരികള്‍ പ്രതിഷേധം എന്നോണം പ്രഖ്യാപിച്ചത്. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ വ്യാപാരികള്‍ ഈ നീക്കത്തില്‍ നിന്നും പിന്‍മാറുകയായരുന്നു. പിന്നാലയൊണ് ചര്‍ച്ചയ്ക്കായി വ്യാപാരി നേതാക്കളെ നാളെ തിരുവനന്തപുരത്തേക്കു ക്ഷണിച്ചത്. ശനിയും ഞായറും ഉള്‍പ്പെടെ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

അതിനിടെ, നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണമെന്ന ആവശ്യപ്പെട്ട ഇടതു അനുകൂല വ്യാപാര സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തൊഴില്‍മന്ത്രിക്കും സംഘടന നിവേദനവും നല്‍കി. കടതുറക്കല്‍ വിഷയത്തില്‍ വ്യാപാരികളെ മുഖ്യമന്ത്രി വെള്ളിയാഴ്ച ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സിഐടിയുവിന് കീഴിലുള്ള ഷോപ് എംപ്ലോയീസ് ഫെഡറേഷന്റെ ആവശ്യം.

രണ്ടു മാസമായി അവശ്യസാധനം വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ളവ അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാര മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലിയും ശമ്പളവുമില്ലെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി. സജി പറഞ്ഞു. നിയന്ത്രണങ്ങളുള്ള സ്ഥലത്ത് വെള്ളിയാഴ്ച മാത്രമാണ് കട തുറക്കാന്‍ അനുമതി. ഈ ദിവസം ജനങ്ങള്‍ കടകളിലേക്ക് കൂടുതലായി തള്ളിക്കയറുന്നു. ഇത് തൊഴിലാളികള്‍ക്ക് കോവിഡ് പകരാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാകാതെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയാണ്. നിരവധി തൊഴിലാളികളാണ് തൊഴില്‍രഹിതരായത്. പലയിടത്തും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദിവസവും കോവിഡ് മാനദണ്ഡം പാലിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

Next Story