‘ഗുണ്ടാ തലവനെ കൊന്നത് കൊടും കുറ്റവാളി’; യുപി ജയിലില്‍ നടന്നത്
ചിത്രകൂട്: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെള്ളിയാഴ്ച്ച നടന്ന വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗുണ്ടാ നേതാവ് മുകീം കാല, എംഎല്‍എ മുക്താര്‍ അന്‍സാരിയുടെ സഹായി മെരാജുദ്ദീന്‍ എന്നിവരും തുടര്‍ന്ന് ജയില്‍ അധികൃതരുടെ വെടിവെയ്പ്പില്‍ അന്‍ഷു ദിക്ഷിത് എന്നയാളുമാണ് കൊല്ലപ്പെട്ടത്. ജയില്‍ അന്തേവാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജയില്‍ പുള്ളിയായ അന്‍ഷു ദിക്ഷിത്താണ് മുകീം കാലയേയും മെരുജുദ്ദീനെയും വെടിവെച്ചത്. ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷം അക്രമാസക്തമായപ്പോള്‍ ഉദ്യോഗസ്ഥന്‍ എത്തുകയും ഇയാളുടെ സര്‍വ്വീസ് തോക്ക് കൈക്കലാക്കിയ അന്‍ഷു ഇരുവര്‍ക്കുമെതിരെ വെടുവെയ്ക്കുകയുമായിരുന്നു. […]

ചിത്രകൂട്: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെള്ളിയാഴ്ച്ച നടന്ന വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗുണ്ടാ നേതാവ് മുകീം കാല, എംഎല്‍എ മുക്താര്‍ അന്‍സാരിയുടെ സഹായി മെരാജുദ്ദീന്‍ എന്നിവരും തുടര്‍ന്ന് ജയില്‍ അധികൃതരുടെ വെടിവെയ്പ്പില്‍ അന്‍ഷു ദിക്ഷിത് എന്നയാളുമാണ് കൊല്ലപ്പെട്ടത്.
ജയില്‍ അന്തേവാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജയില്‍ പുള്ളിയായ അന്‍ഷു ദിക്ഷിത്താണ് മുകീം കാലയേയും മെരുജുദ്ദീനെയും വെടിവെച്ചത്. ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷം അക്രമാസക്തമായപ്പോള്‍ ഉദ്യോഗസ്ഥന്‍ എത്തുകയും ഇയാളുടെ സര്‍വ്വീസ് തോക്ക് കൈക്കലാക്കിയ അന്‍ഷു ഇരുവര്‍ക്കുമെതിരെ വെടുവെയ്ക്കുകയുമായിരുന്നു.
തുടര്‍ന്ന് അന്‍ഷു കൂടുതല്‍ തടവുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വിവരമറിഞ്ഞെത്തിയ ജയില്‍ അധികൃതര്‍ അന്‍ഷുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് വെടിവെയ്ക്കുകയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൊല്ലപ്പെട്ട ഷാര്‍പ്പ് ഷൂട്ടറായ മുകീമിനെതിരെ 65 ചാര്‍ജ്ജ് ഷീറ്റുകളാണ് ഉള്ളത്. പടിഞ്ഞാറന്‍ യുപിയില്‍ ഒരു ക്രിമിനല്‍ ശൃഖല നടത്തിവന്നിരുന്ന ഇയാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധനായ മുസ്തഫ കഗ്ഗാ സംഘത്തിലെ അംഗമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മുസാഫര്‍പൂര്‍ കലാപത്തിന്റെ പേരില്‍ ഇയാളെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദ്യം സഹറാന്‍പൂരിലായിരുന്ന മുകീമിനെ അവിടെ നിന്നും ശൃഖല പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ചിത്രകൂടിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ALSO READ: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 11 കുട്ടികളും 28 സ്ത്രീകളും, മരണസംഖ്യ 100 കവിഞ്ഞു
ഉത്തര്‍ പ്രദേശിലെ സീതാപൂരില്‍ നിന്നും പിടികൂടിയ കൊടും കൂറ്റവാളിയായിരുന്നു അന്‍ഷു ദിക്ഷിത്. പണം തട്ടിയെടുക്കുകയും ആരെങ്കിലും വിസമ്മതിച്ചാല്‍ അവരെ കൊല്ലപ്പെടുത്താന്‍ യാതൊരു മടിയുമില്ലാത്ത അന്‍ഷു പൊലീസുകാര്‍ക്ക് വലിയ തലവേദനയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലഖ്‌നൗ, ഗോരഖ്പൂര്‍, അലഹബാദ് എന്നിവിടങ്ങളിലായിരുന്നു അന്‍ഷു തന്റെ റാക്കറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.
ALSO READ: ‘കൊറോണ വൈറസിനും ജീവിക്കാന്‍ അവകാശമുണ്ട്’; ‘വിശാലമനസ്‌കതയ്ക്ക്’ പുലിവാല് പിടിച്ച് ബിജെപി നേതാവ്