Top

ഷോണ്‍ ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുന്നു; പൂഞ്ഞാര്‍ രാഷ്ട്രീയത്തിലേക്ക് പിസി ജോര്‍ജ്ജിന്റെ മകന്‍

പിസി ജോര്‍ജ്ജിന്റെ മകനും യുവപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് ഷോണ്‍ എത്തുന്നത്. പൂഞ്ഞാര്‍ മണ്ഡലത്തിലാണ് ഷോണ്‍ ജനവിധി തേടുക. 20 വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ.ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് മല്‍സരരംഗത്ത് എത്തുന്നത്. യുവജന പക്ഷം സംസ്ഥാന സെക്രട്ടറിയാണ് ഇദ്ദേഹം. തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ 33 വര്‍ഷത്തിനിടയില്‍ ആദ്യമായി കെഎസ്‌സിയുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. […]

7 Nov 2020 11:23 PM GMT

ഷോണ്‍ ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുന്നു; പൂഞ്ഞാര്‍ രാഷ്ട്രീയത്തിലേക്ക് പിസി ജോര്‍ജ്ജിന്റെ മകന്‍
X

പിസി ജോര്‍ജ്ജിന്റെ മകനും യുവപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് ഷോണ്‍ എത്തുന്നത്. പൂഞ്ഞാര്‍ മണ്ഡലത്തിലാണ് ഷോണ്‍ ജനവിധി തേടുക.

20 വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ.ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് മല്‍സരരംഗത്ത് എത്തുന്നത്. യുവജന പക്ഷം സംസ്ഥാന സെക്രട്ടറിയാണ് ഇദ്ദേഹം.

തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ 33 വര്‍ഷത്തിനിടയില്‍ ആദ്യമായി കെഎസ്‌സിയുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യുവജന ജനപക്ഷം സംസ്ഥാന സെക്രട്ടറി എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ആയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ജനപക്ഷം ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിരുന്നു. പൂഞ്ഞാര്‍ തെക്കേകര, തിടനാട്, ഈരാറ്റുപേട്ട നഗരസഭ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നവരുടെ പട്ടികയായിരുന്നു പിസി ജോര്‍ജ്ജ് പ്രഖ്യാപിച്ചത്.

Next Story