Top

‘ഞാനാണ് കുഞ്ഞിനെ ആദ്യം കണ്ടത്, കുറച്ചു നേരം എന്റെ കൈയ്യില്‍ കിടന്നു’; ഭാവ വ്യത്യാസമില്ലാതെ രേഷ്മ; പഴയ വീഡിയോ പുറത്ത്

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്ത തരത്തില്‍ സംസാരിക്കുന്ന രേഷ്മയുടെ പഴയ ദൃശ്യങ്ങള്‍ പുറത്ത്. വിസ്മയ ന്യൂസ് എന്ന പ്രാദേശിക ചാനലിനോടാണ് രേഷ്മ സ്വാഭാവികമായ രീതിയില്‍ സംസാരിക്കുന്നത്. കുഞ്ഞിനെ താനാണ് ആദ്യം കണ്ടെതെന്നും കരിയിലക്കൂട്ടില്‍ നിന്ന് കിട്ടിയ കുട്ടിയെ എല്ലാവരെയും വിളിച്ച് കാണിച്ചത്. താനാണെന്നും രേഷ്മ പറയുന്നു. ‘ രാവിലെ ആറു മണിയോടെ ഈ ഭാഗത്തോട് വന്നപ്പോഴാണ് ഇവിടെ ഒരു അനക്കം കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടു. കൊച്ചിനെ കണ്ടപ്പോള്‍ എടുത്തു. വീട്ടിലേക്ക് കൊണ്ടുപോയി […]

4 July 2021 3:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഞാനാണ് കുഞ്ഞിനെ ആദ്യം കണ്ടത്, കുറച്ചു നേരം എന്റെ കൈയ്യില്‍ കിടന്നു’; ഭാവ വ്യത്യാസമില്ലാതെ രേഷ്മ; പഴയ വീഡിയോ പുറത്ത്
X

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്ത തരത്തില്‍ സംസാരിക്കുന്ന രേഷ്മയുടെ പഴയ ദൃശ്യങ്ങള്‍ പുറത്ത്. വിസ്മയ ന്യൂസ് എന്ന പ്രാദേശിക ചാനലിനോടാണ് രേഷ്മ സ്വാഭാവികമായ രീതിയില്‍ സംസാരിക്കുന്നത്. കുഞ്ഞിനെ താനാണ് ആദ്യം കണ്ടെതെന്നും കരിയിലക്കൂട്ടില്‍ നിന്ന് കിട്ടിയ കുട്ടിയെ എല്ലാവരെയും വിളിച്ച് കാണിച്ചത്. താനാണെന്നും രേഷ്മ പറയുന്നു.

‘ രാവിലെ ആറു മണിയോടെ ഈ ഭാഗത്തോട് വന്നപ്പോഴാണ് ഇവിടെ ഒരു അനക്കം കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടു. കൊച്ചിനെ കണ്ടപ്പോള്‍ എടുത്തു. വീട്ടിലേക്ക് കൊണ്ടുപോയി തുടച്ചു വൃത്തിയാക്കി. ഇവിടന്ന് എന്റെ മോളുടെ ടൗവ്വലില്‍ പൊതിഞ്ഞു. ഇത്തിരി നേരം എന്റെ കൈയ്യില്‍ കിടന്നു. പിന്നീട് അമ്മ എടുത്തെന്നും രേഷ്മ വീഡിയോയില്‍ പറയുന്നു. കുഞ്ഞിനെ കണ്ടെത്തിയ ദിവസം പൊലീസിനോടും മാധ്യമപ്രവര്‍ത്തകരോടും വിവരങ്ങള്‍ നല്‍കുന്നതില്‍ മുന്നില്‍ നിന്നത് രേഷ്മയായിരുന്നു. വീഡിയോയില്‍ പരിഭ്രമമൊന്നും ഇല്ലാതെയാണ് രേഷ്മ സംസാരിക്കുന്നത്.

രേഷ്മയുടെ ഗർഭത്തിലും തുടർന്നുള്ള പ്രസവത്തിലും രജിത് കാര്യത്തിലിന്റെ പങ്ക് ഇതാണ്

രേഷ്മയുടെ ഗർഭത്തിലും തുടർന്നുള്ള പ്രസവത്തിലും രജിത് കാര്യത്തിലിന്റെ പങ്ക് ഇതാണ്

Posted by Vismaya News on Sunday, July 4, 2021

ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്. കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പോലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ ഏറ്റുപറഞ്ഞത്.

ഇതിനിടെ രേഷ്മയെ കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്ത് കബളിപ്പിച്ചത് അടുത്തിടെ ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കള്‍ തന്നെയാണ് പൊലീസ് കണ്ടെത്തി. ഗ്രീഷ്മ, ആര്യ എന്നീ യുവതികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. രേഷ്മ പൊലീസിനോട് പറഞ്ഞ അനന്തു എന്ന ഫേസ്ബുക്ക് കാമുകന്‍ യഥാര്‍ത്ഥത്തില്‍ ഇവരായിരുന്നു. അനന്തു എന്ന പേരില്‍ അക്കൗണ്ട് തുടങ്ങുകയും രേഷ്മയുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. രേഷ്മയെ ഇത്തരത്തില്‍ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്താണ് ഇപ്പോള്‍ ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

Next Story