Top

‘പ്രശ്‌നം പരിഹരിക്കാതെ യോഗത്തിനില്ല’; ബിജെപി നേതൃയോഗം ബഹിഷ്‌കരിച്ച് ശോഭ സുരേന്ദ്രന്‍

കൊച്ചി: ബിജെപിയുടെ സംസ്ഥാന നേതൃയോഗം ബഹിഷ്‌കരിച്ച് ശോഭ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ചര്‍ച്ചചെയ്യാനും വേണ്ടിയാണ് ബിജെപി നേതൃയോഗം വിളിച്ചുചേര്‍ത്തത്. പ്രശ്‌നം പരിഹരിക്കാതെ യോഗത്തിനില്ലെന്ന് ശോഭ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ തന്നെ തരംതാഴ്ത്തുകയാണെന്നും കതെ സുരേന്ദ്രന്‍ പക്ഷമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ശോഭ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ഇന്ന് ചര്‍ച്ച ചെയ്‌തേക്കുമെന്നായിരുന്നു സൂചനകള്‍. താന്‍ ചുമതലയേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യയോഗമാണെന്നും വിഭാഗീയതയും തര്‍ക്കങ്ങളുമെല്ലാം ചര്‍ച്ചചെയ്യും എന്നുമായിരുന്നു കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്‍ അറിയിച്ചിരുന്നത്. ശോഭയോട് […]

19 Nov 2020 11:34 PM GMT

‘പ്രശ്‌നം പരിഹരിക്കാതെ യോഗത്തിനില്ല’; ബിജെപി നേതൃയോഗം ബഹിഷ്‌കരിച്ച് ശോഭ സുരേന്ദ്രന്‍
X

കൊച്ചി: ബിജെപിയുടെ സംസ്ഥാന നേതൃയോഗം ബഹിഷ്‌കരിച്ച് ശോഭ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ചര്‍ച്ചചെയ്യാനും വേണ്ടിയാണ് ബിജെപി നേതൃയോഗം വിളിച്ചുചേര്‍ത്തത്. പ്രശ്‌നം പരിഹരിക്കാതെ യോഗത്തിനില്ലെന്ന് ശോഭ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയില്‍ തന്നെ തരംതാഴ്ത്തുകയാണെന്നും കതെ സുരേന്ദ്രന്‍ പക്ഷമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ശോഭ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ഇന്ന് ചര്‍ച്ച ചെയ്‌തേക്കുമെന്നായിരുന്നു സൂചനകള്‍. താന്‍ ചുമതലയേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യയോഗമാണെന്നും വിഭാഗീയതയും തര്‍ക്കങ്ങളുമെല്ലാം ചര്‍ച്ചചെയ്യും എന്നുമായിരുന്നു കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്‍ അറിയിച്ചിരുന്നത്. ശോഭയോട് യോഗത്തില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും നിലപാടുകളാണ് പാര്‍ട്ടിയില്‍നിന്നും ശോഭ സുരേന്ദ്രനെ അകറ്റുന്നതെന്നാണ് വിവരം. ശോഭയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കാന്‍ ഇരു വിഭാഗങ്ങളും തയ്യാറാവുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് വിഭാഗീയത ശക്തമായത്.

പാര്‍ട്ടിയില്‍ ശോഭ ഒറ്റപ്പെടുകയാണെന്നും മുതിര്‍ന്ന നേതാക്കളെ കെ സുരേന്ദ്രനും സംഘവും ഒതുക്കുകയാണെന്നുമുള്ള ആരോപണങ്ങളുമായി പിഎം വേലായുധന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ആര്‍എസ്എസ് ഇടപെടുകയും സുരേന്ദ്രനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

Next Story