‘ദേശീയത ഉള്‍ക്കൊണ്ട് വന്നാല്‍ സ്വീകരിക്കാം’; മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ശോഭാ സുരേന്ദ്രന്‍
മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ ശോഭാ സുരേന്ദ്രന്‍. മുസ്ലീം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുസ്ലീം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്ലീം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍ഡിഎയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കും. കശ്മീരില്‍ ബിജെപി അവിടുത്ത പിഡിപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് […]

മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ ശോഭാ സുരേന്ദ്രന്‍. മുസ്ലീം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുസ്ലീം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്ലീം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍ഡിഎയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കും. കശ്മീരില്‍ ബിജെപി അവിടുത്ത പിഡിപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്ലീം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരേയും ദേശീയധാരയിലേക്ക് കൊണ്ടുവരുകയെന്നതാണ് ബിജെപിയുടെ ശ്രമം. അപ്പോള്‍ ലീഗ് വരാന്‍ തയ്യാറായാല്‍ അവര്‍ ദേശീയത ഉള്‍ക്കൊണ്ടാകുമല്ലോ വരിക.
ശോഭാ സുരേന്ദ്രന്‍
ക്രൈസ്തവ, മുസ്ലീം സമുദായങ്ങളോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.
കെ ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിനും സ്ത്രീസമൂഹത്തിനും വലിയ നഷ്ടമാണ് വരുത്തി വച്ചതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഗൗരിയമ്മ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ കേരളരാഷട്രീയം മാറുമായിരുന്നു. സ്ത്രീ സഹജമായ കാരുണ്യം, വാത്സല്യം, മാതൃസമീപനം തുടങ്ങിവ കൊണ്ട് ഗൗരിയമ്മ രാഷ്ട്രീയത്തെ മാറ്റി മറിക്കുമായിരുന്നു. ഒരു സ്ത്രീ എങ്ങനെ കഷ്ടപ്പെട്ടു ജീവിക്കുന്നു എന്ന് തിരിച്ചറിയുന്ന അവര്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ അംഗീകാരം നേടിക്കൊടുക്കുമായിരുന്നെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.