Top

കടകംപള്ളിയെ പൂതന എന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്‍; കഴക്കൂട്ടത്ത് വേദി പങ്കിട്ട് വി മുരളീധരനും

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയത്തിലെ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ‘ ശ്രീമാന്‍ കടകംപള്ളി സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ പൂതനയായിട്ടാണ് അവതരിച്ചത് എന്ന് കഴക്കൂട്ടത്ത് അറിയാത്ത ഒരൊറ്റ വിശ്വാസി പോലുമില്ല,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി തര്‍ക്കങ്ങള്‍ക്ക് ശേഷം കേന്ദ്രമന്ത്രി വി മുരളീധരനും ശോഭയും ആദ്യമായി ഒരുമിച്ചെത്തിയ മണ്ഡലം കണ്‍വെന്‍ഷനിലാണ് പരാമര്‍ശം. ഒരേ വേദിയിലെത്തിയ ശോഭയെ വി മുരളീധരന്‍ […]

20 March 2021 8:28 PM GMT

കടകംപള്ളിയെ പൂതന എന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്‍; കഴക്കൂട്ടത്ത് വേദി പങ്കിട്ട് വി മുരളീധരനും
X

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയത്തിലെ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

‘ ശ്രീമാന്‍ കടകംപള്ളി സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ പൂതനയായിട്ടാണ് അവതരിച്ചത് എന്ന് കഴക്കൂട്ടത്ത് അറിയാത്ത ഒരൊറ്റ വിശ്വാസി പോലുമില്ല,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി തര്‍ക്കങ്ങള്‍ക്ക് ശേഷം കേന്ദ്രമന്ത്രി വി മുരളീധരനും ശോഭയും ആദ്യമായി ഒരുമിച്ചെത്തിയ മണ്ഡലം കണ്‍വെന്‍ഷനിലാണ് പരാമര്‍ശം. ഒരേ വേദിയിലെത്തിയ ശോഭയെ വി മുരളീധരന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ശോഭയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ വി മുരളീധരന്‍ അത്തരം പ്രചരണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും ആരോപിച്ചു. അതേസമയം ശോഭാ സുരേന്ദ്രന്‍ ഇക്കാര്യങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചതേയില്ല.

ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയാണ് ശോഭാനാ സുരേന്ദ്രന്റെ പൂതനാ പരാമര്‍ശം. ‘2018ലെ ഒരു പ്രത്യേക സംഭവവികാസമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയം അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്.’ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Next Story