Top

ജില്ലകളില്‍ ഒറ്റപ്പെട്ടവരെയും കൂടെക്കൂട്ടാന്‍ ശോഭ സുരേന്ദ്രന്‍; അവഗണിക്കപ്പെട്ടവരെ നിരത്തി കെ സുരേന്ദ്രനെതിരെ പടയൊരുക്കം

ബിജെപി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് വിമത ശബ്ദമുയര്‍ത്തിയ നേതാക്കളെയും വിവിധ ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെയും ഒരുമിച്ച് നിര്‍ത്താന്‍ തീരുമാനിച്ച് ശോഭ സുരേന്ദ്രന്‍. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒറ്റപ്പെട്ടവരെ ഒപ്പം കൂട്ടാനാണ് ശോഭയുടെ നീക്കം. സംസ്ഥാന നേതൃതൃത്വത്തിലും പുനസംഘടനയെത്തുടര്‍ന്ന് ജില്ലകളിലും അതൃപ്തിയുള്ളവര്‍ നിരവധിയാണ്. ഇവരെ ഒന്നിച്ച് നിര്‍ത്തി കെ സുരേന്ദ്രനെതിരെ അണിനിരത്താനാണ് ശോഭ സുരേന്ദ്രന്റെ ശ്രമം. എതിര്‍പ്പും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ചിട്ടും ശോഭ സുരേന്ദ്രന്റെ പരാതികളോട് പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് നീക്കം സജീവമാക്കുന്നത്. അവഗണക്കപ്പെട്ടവരെ ഒരുമിച്ച് നിര്‍ത്തി […]

7 Nov 2020 11:57 PM GMT

ജില്ലകളില്‍ ഒറ്റപ്പെട്ടവരെയും കൂടെക്കൂട്ടാന്‍ ശോഭ സുരേന്ദ്രന്‍; അവഗണിക്കപ്പെട്ടവരെ നിരത്തി കെ സുരേന്ദ്രനെതിരെ പടയൊരുക്കം
X

ബിജെപി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് വിമത ശബ്ദമുയര്‍ത്തിയ നേതാക്കളെയും വിവിധ ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെയും ഒരുമിച്ച് നിര്‍ത്താന്‍ തീരുമാനിച്ച് ശോഭ സുരേന്ദ്രന്‍. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒറ്റപ്പെട്ടവരെ ഒപ്പം കൂട്ടാനാണ് ശോഭയുടെ നീക്കം.

സംസ്ഥാന നേതൃതൃത്വത്തിലും പുനസംഘടനയെത്തുടര്‍ന്ന് ജില്ലകളിലും അതൃപ്തിയുള്ളവര്‍ നിരവധിയാണ്. ഇവരെ ഒന്നിച്ച് നിര്‍ത്തി കെ സുരേന്ദ്രനെതിരെ അണിനിരത്താനാണ് ശോഭ സുരേന്ദ്രന്റെ ശ്രമം. എതിര്‍പ്പും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ചിട്ടും ശോഭ സുരേന്ദ്രന്റെ പരാതികളോട് പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് നീക്കം സജീവമാക്കുന്നത്. അവഗണക്കപ്പെട്ടവരെ ഒരുമിച്ച് നിര്‍ത്തി കെ സുരേന്ദ്രനെതിരെ പ്രതിരോധം തീര്‍ക്കാനാണ് നീക്കമെന്നാണ് വിവരം.

ബിജെപിയിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ശോഭ സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പി വേലായുധനും ശോഭയെ അനുകൂലിച്ചിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെപി ശ്രീശനും സുരേന്ദ്രനെ തള്ളിയും ശോഭയെ പിന്തുണച്ചും അഭിപ്രായപ്പെട്ടിരുന്നു.

കെ സുരേന്ദ്രനെതിരെ 24 ബിജെപി നേതാക്കള്‍ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കെ സുരേന്ദ്രന്‍ അദ്ധ്യക്ഷനായതിനുശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിയാണെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ സുരേന്ദ്രന്‍ ഒരു വിഭാഗം നേതാക്കളെ മുന്‍നിര്‍ത്തി പാര്‍ട്ടി കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപിക്കുന്നത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും അമിത് ഷായ്ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രാദേശിക തലത്തിലും അസംതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ കൂടി സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന വിമത വിഭാഗത്തിന്റെ നീക്കം. ശോഭാ സുരേന്ദ്രന് പിന്നാലെ പി എം വേലായുധനും സുരേന്ദ്രനെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് നേതാക്കള്‍ പരാതി കൈമാറിയത്.

പരാതിയെത്തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറികള്‍ പരസ്യപ്പെടുത്തിയ ശോഭ സുരേന്ദ്രനെ ആര്‍എസ്എസ് വിളിപ്പിച്ചിരുന്നു. പരസ്യ പ്രകടനവും മറ്റ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നന്ന് ശാഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ സുരേന്ദ്രനെ ആര്‍എസ്എസ് താക്കീത് ചെയ്യുകയും ചെയ്തു.

Next Story