‘സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ല’; പിഎസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി ശോഭ സുരേന്ദ്രന്‍
കോഴിക്കോട്: തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ്താന്‍ ബിജെപിയിലേക്ക് വന്നത്. സ്ഥാന മോഹി ആയിരുന്നെങ്കില്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനുമായ പിഎസ് ശ്രീധര്‍ പിള്ളയുമായി ശോഭ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി സംസ്ഥാന നേതൃത്വതതിനെതിരെയുള്ള വിയോജിപ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് ശോഭ ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചത്. കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് […]

കോഴിക്കോട്: തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ്
താന്‍ ബിജെപിയിലേക്ക് വന്നത്. സ്ഥാന മോഹി ആയിരുന്നെങ്കില്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനുമായ പിഎസ് ശ്രീധര്‍ പിള്ളയുമായി ശോഭ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി സംസ്ഥാന നേതൃത്വതതിനെതിരെയുള്ള വിയോജിപ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് ശോഭ ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചത്. കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.
നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ട്. വിശദമായി പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമത ശബ്ദമുയര്‍ത്തിയ നേതാക്കളെയും വിവിധ ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെയും ഒരുമിച്ച് നിര്‍ത്താന്‍ ശോഭ സുരേന്ദ്രന്‍ നീക്കം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒറ്റപ്പെട്ടവരെ ഒപ്പം കൂട്ടാനാണ് ശോഭയുടെ നീക്കം.
സംസ്ഥാന നേതൃതൃത്വത്തിലും പുനസംഘടനയെത്തുടര്‍ന്ന് ജില്ലകളിലും അതൃപ്തിയുള്ളവര്‍ നിരവധിയാണ്. ഇവരെ ഒന്നിച്ച് നിര്‍ത്തി കെ സുരേന്ദ്രനെതിരെ അണിനിരത്താനാണ് ശോഭ സുരേന്ദ്രന്റെ ശ്രമം. എതിര്‍പ്പും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ചിട്ടും ശോഭ സുരേന്ദ്രന്റെ പരാതികളോട് പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് നീക്കം സജീവമാക്കുന്നത്. അവഗണക്കപ്പെട്ടവരെ ഒരുമിച്ച് നിര്‍ത്തി കെ സുരേന്ദ്രനെതിരെ പ്രതിരോധം തീര്‍ക്കാനാണ് നീക്കമെന്നാണ് വിവരം.
ബിജെപിയിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ശോഭ സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പി വേലായുധനും ശോഭയെ അനുകൂലിച്ചിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെപി ശ്രീശനും സുരേന്ദ്രനെ തള്ളിയും ശോഭയെ പിന്തുണച്ചും അഭിപ്രായപ്പെട്ടിരുന്നു.