‘കരുത്തനായ നേതാവ് മത്സരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു’, ശോഭ കഴക്കൂട്ടത്തേക്ക്; മുരളീധരന് പക്ഷം ഇടഞ്ഞേക്കും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് സീറ്റ് അനുവദിക്കാത്തതില്‍ ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം. ശോഭ വിജയസാധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും സീറ്റ് നല്‍കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് നേതൃത്വം. ശോഭയ്ക്ക് സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തിന് നല്‍കുകയും ചെയ്തു. മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ശോഭ ദേശീയ നേതൃത്വത്തിനെ അറിയിക്കുകയും ചെയ്തു. ഇതോടെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ ശോഭ സുരേന്ദ്രന് എത്തിയേക്കുമെന്ന സൂചനയാണ് ശക്തമാവുന്നത്. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ശോഭാ സുരേന്ദ്രനും പ്രതികരിച്ചുകഴിഞ്ഞു. […]

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് സീറ്റ് അനുവദിക്കാത്തതില്‍ ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം. ശോഭ വിജയസാധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും സീറ്റ് നല്‍കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് നേതൃത്വം. ശോഭയ്ക്ക് സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തിന് നല്‍കുകയും ചെയ്തു. മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ശോഭ ദേശീയ നേതൃത്വത്തിനെ അറിയിക്കുകയും ചെയ്തു.
ഇതോടെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ ശോഭ സുരേന്ദ്രന് എത്തിയേക്കുമെന്ന സൂചനയാണ് ശക്തമാവുന്നത്. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ശോഭാ സുരേന്ദ്രനും പ്രതികരിച്ചുകഴിഞ്ഞു. മൂന്ന് സീറ്റുകളില്‍ ബിജെപി സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് തയ്യാറെടുക്കവെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലും ശോഭ നിലപാട് കടുപ്പിച്ചതും.
കേരളത്തില്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തന്റേതെന്നും താന്‍ മത്സരിച്ചാല്‍ കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭ പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ സന്നദ്ധത അറിയിച്ചതെന്നും ഇന്ത്യയില്‍ ബിജെപിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന കരുത്തനായ നേതാവ് മത്സരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടതെന്നും അവര്‍ വിശദീകരിച്ചു. താന്‍ മാനസികമായി മത്സരിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞെന്നും ശോഭാ സുരേന്ദ്രന് പറയുന്നു.
അതേസമയം, കഴിഞ്ഞ തവണ വി മുരളീധരന് മത്സരിച്ച മണ്ഡലം ശോഭയ്ക്ക് വിട്ടുകൊടുക്കുന്നതിനോട് മുരളീധരന് പക്ഷത്തിന് കടുത്ത എതിര്‍പ്പുണ്ട്.
കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പള്ളിയുമാണ് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒഴിച്ചിട്ടിരുന്നത്. ഈ സീറ്റുകളിലെ പ്രഖ്യാപനം ഇന്നുണ്ടാവും.